പരാതിക്കാരിയെ അധിക്ഷേപിച്ച ജോസഫൈനെതിരെ കേസെടുക്കണം ; വനിതാ കമ്മീഷന് ബിന്ദു കൃഷ്ണയുടെ പരാതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


താൻ അനുഭവിക്കുന്ന ഗാർഹികപീഡന ആവലാതി പറയാൻ ടെലി പ്രോഗ്രാമിൽ വിളിച്ച യുവതിയോട് ധാർഷ്ട്യത്തോടെയും പുച്ഛഭാവത്തിലും സംസാരിച്ച സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈന് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി പ്രസിഡന്‍റും  മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്‍റുമായ അഡ്വ. ബിന്ദുകൃഷ്ണ സംസ്ഥാന വനിതാ കമ്മീഷന് പരാതി നൽകി.

വനിതകൾക്കെതിരായ പരാമർശങ്ങൾ നടത്തുന്നത് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പതിവാക്കിയിരിക്കുകയാണ്. ടെലി പ്രോഗ്രാമിൽ വിളിച്ച യുവതിക്ക് താൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ കാരണമോ, വേദന കാരണമോ, ഭയം കാരണമോ ആകാം അച്ചടി ഭാഷയിൽ സംസാരിക്കാൻ കഴിയാതെ പോയത്. എന്നാൽ അത് തിരിച്ചറിയാൻ പോലും ശ്രമിക്കാതെ പുച്ഛത്തോടെയും, ധാർഷ്ട്യത്തോടെയും സംസാരിച്ച വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ നിലപാട് അപമാനകരമാണെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.

സ്ത്രീകൾ അനുഭവിക്കുന്ന ഗാർഹിക പീഡനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി പോലീസ് വകുപ്പിൽ പുതിയ വിഭാഗങ്ങൾക്ക് രൂപം നൽകിയ മുഖ്യമന്ത്രിയുടെ നടപടി കാലഘട്ടത്തിൻ്റെ ആവശ്യമാണ്. എന്നാൽ അതിന് പിന്നാലെ വനിതാ കമ്മീഷൻ അദ്ധ്യക്ഷയിൽ നിന്നുതന്നെ ഉണ്ടായ മോശമായ നടപടികൾ സംസ്കാര സമ്പന്ന കേരളത്തിന് യോജിച്ചതല്ല.

സംസ്ഥാനത്തെ വനിതകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, അവരുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടി നിയമപരമായും സാമൂഹ്യപരമായും പ്രവർത്തിക്കേണ്ട ഉത്തരവാദിത്വപ്പെട്ട സ്ഥാപനമാണ് വനിതാ കമ്മീഷൻ. എന്നാൽ അതിനെ ധ്വംസിക്കുന്ന തരത്തിലുള്ള വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പ്രവർത്തനങ്ങൾക്കെതിരെ കേസ് എടുക്കാനും നടപടികൾ സ്വീകരിക്കാനും തയ്യാറാകണമെന്ന് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha