ആറളം പഞ്ചായത്തിൽ ദുരിതമഴ, കനത്ത കാറ്റിൽ നിരവധി നാശനഷ്ടം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 16 June 2021

ആറളം പഞ്ചായത്തിൽ ദുരിതമഴ, കനത്ത കാറ്റിൽ നിരവധി നാശനഷ്ടംഇരിട്ടി: ആറളം പഞ്ചായത്തിൽ മഴക്കെടുതിയിൽ ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. 3 ദിവസമായി തുടരുന്ന കാറ്റും മഴയും ജനജീവിതം സ്തംഭിച്ചു. ബുധനാഴ്ച്ച രാവിലെയും  ശക്തമായ കാറ്റും മഴയും തുടരുകയാണ്. ശക്തമായ കാറ്റിൽ റബർ മരങ്ങൾ കടപുഴകി വീണു ചെടിക്കുളത്ത് മംഗലോടൻ അസ്മയുടെ വീടിന് മുകളിൽ റബർ മരം പൊട്ടി വീണ് ഭാഗീകമായി തകർന്നു. പെരുംമ്പഴശിയിൽ പുതിയ വീട്ടിൽ ശോഭയുടെ വീടിന് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി വിയ്‌റ്റ്‌നാമിൽ പെരുവംകുഴിയിൽ കദീജയുടെ വീടിന് മുകളിൽ റബർ മരങ്ങൾ കടപുഴകി വീണ് നാശം സംഭവിച്ചു. നാശം സംഭവിച്ച പ്രദേശം ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജേഷ്, വൈസ്പ്രസിഡണ്ട് ജെസി വാഴപ്പള്ളി, ചെയർമാൻ ഇ.സി രാജു . മെമ്പർമാരായ പി.ഷൈൻബാബു, ജെസി ഉമ്മിക്കുഴി, തുടങ്ങിയവർ സന്ദർശിച്ചു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog