ഇന്‍സ്റ്റഗ്രാം വഴി ലൈക്കടിച്ച് തുടക്കം; മൂന്ന് മാസത്തിനുള്ളില്‍ ലൈംഗിക ചൂഷണം; 17 കാരിയെ പീഡിപ്പിച്ച കാസര്‍കോട് സ്വദേശികള്‍ മലപ്പുറത്ത് പിടിയില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Wednesday, 30 June 2021

ഇന്‍സ്റ്റഗ്രാം വഴി ലൈക്കടിച്ച് തുടക്കം; മൂന്ന് മാസത്തിനുള്ളില്‍ ലൈംഗിക ചൂഷണം; 17 കാരിയെ പീഡിപ്പിച്ച കാസര്‍കോട് സ്വദേശികള്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം:സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശികളായ മൂന്ന് യുവാക്കളെ തിരൂരങ്ങാടി പോലീസ് ആണ് പിടികൂടിയത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് 3 മാസത്തിനുള്ളിൽ ആണ് ഇതെല്ലാം നടന്നത് എന്ന് പോലീസ് പറയുന്നു.

കാസർകോട് സ്വദേശികളായ 22 വയസുള്ള മുഹമ്മദ്നിയാസ്, 20 കാരൻ മുഹമ്മദ് ഷാഹിദ്, 19 വയസുള്ള അബു താഹിർ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ ദിവസം രാവിലെ വാഹന പരിശോധനക്കിടെ മമ്പാട് വച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. ആൾട്ടോ കാർ വൺ വേ തെറ്റിച്ച് ആയിരുന്നു വന്നത്. തടഞ്ഞു നിർത്തിയ പോലീസ് കാറിൽ കണ്ടത് മൂന്ന് യുവാക്കളേയും പർദ ധരിച്ച പെൺകുട്ടിയേയും. ചോദ്യങ്ങൾക്ക് പരസ്പരം ബന്ധമില്ലാത്ത മറുപടികൾ നൽകിയതോടെ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുക ആയിരുന്നു. അങ്ങനെ ആണ് സോഷ്യൽ മീഡിയ വഴിയുള്ള പരിചയവും ലൈംഗിക ചൂഷണവും എല്ലാം പുറത്തറിയുന്നത്.

ഇക്കൊല്ലം ഏപ്രിൽ ഒന്നിന് ഇൻസ്റ്റാഗ്രാം വഴി ആണ് കേസിലെ ഒന്നാം പ്രതി നിയാസ് 17 കാരിയെ പരിചയപ്പെടുന്നത്. ലൈക് അടിച്ചു തുടങ്ങിയ ബന്ധം വളരെ വേഗം ചാറ്റിംഗ് സൗഹൃദമായി വളർന്നു. കുട്ടിയുടെ അമ്മയുടെ മൊബൈൽ ആണ് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഉപയോഗിക്കുന്നത്. ഓൺലൈൻ ക്ലാസ് മറയാക്കി ആണ് പെൺകുട്ടി നിയാസുമായി ചാറ്റിങ്ങും വിഡിയോ കാളുകളും നടത്തിയത്. സൗഹൃദം വളർന്നതോടെ നിയാസ് പെൺകുട്ടിയെ കാണാൻ കാസർകോട് നിന്നും സുഹൃത്തുക്കളെയും കൂട്ടി പുറപ്പെടുക ആയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നിയാസ് പെൺകുട്ടിയെ കണ്ടു. കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീടിന് പുറത്ത് വന്ന പെൺകുട്ടി നിയസിൻ്റെ കൂടെ കാറിൽ കറങ്ങുകയും ചെയ്തു. തുടർന്ന് ചെമ്മാട് റൂം എടുത്തിട്ടുണ്ട് എന്നും തിങ്കളാഴ്ച കാണാം എന്ന് നിയാസ് പെൺകുട്ടിയോട് പറഞ്ഞു. അത് പ്രകാരം തിങ്കളാഴ്ച പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങി വരികയും ചെയ്തു.

ഷാഹിദ് കാർ ഓടിക്കുകയും അബു താഹിർ മുൻപിൽ ഇരിക്കുകയും ചെയ്തു. ആ സമയത്ത് ആണ് നിയാസ് പിൻസീറ്റിൽ ഇരുന്ന് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. ഇങ്ങനെ കറങ്ങുന്നതിനിടെയാണ് ഇവർ പോലീസിൻ്റെ കയ്യിൽ പെടുന്നത്. നിയാസിൻ്റെ കൂടെ ഉണ്ടായിരുന്ന ഷാഹിദും അബു താഹിറും ഇത് പോലെ പൊന്നാനി, ചമ്രവട്ടം മേഖലകളിൽ ഉള്ള പെൺകുട്ടികളെ വലയിൽ വീഴ്ത്തിയിട്ടുണ്ട്. ഷെയര് ചാറ്റ്, ഇൻസ്റ്റാഗ്രാം വഴി ആണ് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചത് എന്ന് ഇവർ പോലീസിനോട് പറഞ്ഞു.

പ്രതികൾക്ക് എതിരെ പോക്സോ നിയമപ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്. നിയാസ് ആണ് ഒന്നാം പ്രതി.പെൺകുട്ടിയുടെ അച്ഛൻ വിദേശത്ത് ആണ്. പോലീസ് സ്റ്റേഷനിൽ നിന്നും വിവരം അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയെ അമ്മയും സഹോദരനും വന്ന് കൂട്ടിക്കൊണ്ടുപോയി.തിരൂരങ്ങാടി സിഐ കെപി സുനിൽകുമാർ, എസ് ഐ രതീഷ്, രഞ്ജിത്ത് , സീനിയർ വനിതാ സിവിൽ പോലീസ് ഓഫീസർ സുധ , സി പി ഒ ഡ്രൈവർ സുധീഷ് എന്നിവരടങ്ങുന്ന സംഘം ആണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ കാർ നിയമം തെറ്റിച്ച് വരുന്നത് കണ്ട് തടഞ്ഞ് നിർത്തിയത് എസ് ഐ രഞ്ജിത്തും സുധീഷും ആയിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog