ഡ്രൈവിങ്ങിന് ഇടയിൽ ഹാൻഡ്സ് ഫ്രീയായി ഫോണിൽ സംസാരിച്ചാലും ഇനി ലൈസൻസ് പോകും ; നടപടി കടുപ്പിക്കുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 30 June 2021

ഡ്രൈവിങ്ങിന് ഇടയിൽ ഹാൻഡ്സ് ഫ്രീയായി ഫോണിൽ സംസാരിച്ചാലും ഇനി ലൈസൻസ് പോകും ; നടപടി കടുപ്പിക്കുന്നു



ഡ്രൈവിങ്ങിനിടയില്‍ ഫോണ്‍ ചെവിയില്‍ വെച്ച്‌ സംസാരിച്ചാല്‍ മാത്രമല്ല, ഇനി ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണില്‍ സംസാരിച്ചാലും ലൈസന്‍സ് പോകും. വണ്ടി ഓടിക്കുന്നതിന് ഇടയിലെ ഫോണ്‍ ഉപയോഗം മൂലം അപകട നിരക്കു കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ നടപടി കടുപ്പിക്കാന്‍ ട്രാഫിക് പൊലീസ്.

‍ഡ്രൈവിങ്ങിന് ഇടയില്‍ ഇതുവരെ ഫോണ്‍ ചെവിയോടു ചേര്‍ത്തു സംസാരിച്ചാല്‍ മാത്രമേ ‌കേസെടുത്തിരുന്നുള്ളു. എന്നാല്‍ ഇനിമുതല്‍ ബ്ലൂടൂത്ത‍് സംസാരവും പിടികൂടും. ഇങ്ങനെ പിടിക്കപ്പെടുന്ന കേസുകളില്‍ തെളിവു സഹിതം ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട് ചെയ്യും. അതിനൊപ്പം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യിക്കാനും നിര്‍ദേശമുണ്ട്. 

മൊബൈല്‍ ഫോണിനെ ബ്ലൂടൂത്ത് വഴി വാഹനത്തിനുള്ളിലെ സ്പീക്കറുമായി ബന്ധിപ്പിച്ച്‌ 'ഹാന്‍ഡ്സ് ഫ്രീ' ആയി സംസാരിക്കുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുവെന്നു കണ്ടാണ് നടപടി കടുപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിനും കേസെടുക്കാന്‍ മോട്ടര്‍ വാഹന നിയമ ഭേദഗതിയില്‍ വ്യവസ്ഥയുണ്ടെങ്കിലും നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പ്രശ്നം സൃഷ്ടിച്ചിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog