സതീശന്‍ ആരുടേയും നോമിനിയല്ലെന്ന് കെ.സുധാകരന്‍; സതീശനെ അഭിനന്ദിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 22 May 2021

സതീശന്‍ ആരുടേയും നോമിനിയല്ലെന്ന് കെ.സുധാകരന്‍; സതീശനെ അഭിനന്ദിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍മാറ്റുവിന്‍ ചട്ടങ്ങളെ അല്ലെങ്കില്‍ മാറ്റുമതുകളി നിങ്ങളെ താന്‍.' എന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതികരണം.

k sudhakaran,  rajmohan unnithan,  v,d satheesan

കണ്ണൂര്‍: േകാണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി വി.ഡി സതീശനെ തിരഞ്ഞെടുത്തത് സ്വാഗതം ചെയ്ത് കെ.സുധാകരനും രാജ്‌മോഹന്‍ ഉണ്ണിത്താനും .സതീശന്‍ ആരുടേയും നോമിയലല്ലെന്നും ജനാധിപത്യ രീതിയിലെ കീഴ്‌വഴക്കമാണ് ഈ തിരഞ്ഞെടുപ്പെന്നും കെ.സുധാകരന്‍ പ്രതികരിച്ചു. സതീശന്‍ രാഷ്ട്രീയത്തില്‍ വന്നത് ഒരു വിഭാഗത്തിന്റെയും നോമിയായല്ല. ഈ പാര്‍ട്ടിയില്‍ തിളച്ചുമറിയുന്ന യുവതലമുറയുടെ പ്രതീകമായാണ് അദ്ദേഹത്തെ കാണുന്നത്. അവരുടെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

'മാറ്റുവിന്‍ ചട്ടങ്ങളെ അല്ലെങ്കില്‍ മാറ്റുമതുകളി നിങ്ങളെ താന്‍.' എന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതികരണം. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog