വ്യാപാരികൾ വീട്ടുപടിക്കൽ ശ്രദ്ധക്ഷണിക്കൽ സമരം നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 17 May 2021

വ്യാപാരികൾ വീട്ടുപടിക്കൽ ശ്രദ്ധക്ഷണിക്കൽ സമരം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന യൂത്ത് വിങ്ങ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കണ്ണൂർ ജില്ലാ യൂത്ത് വിംഗ്  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് വ്യാപാരികൾ അനുഭവിക്കുന്ന ദുരിതങ്ങളും ബുദ്ധിമുട്ടുകളും അധികാരികളുടെയും സർക്കാരിനെയും ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടി "നമ്മൾക്കും ജീവിക്കണം"-" ഉപജീവനം ഇല്ലാതെ എന്ത് അതിജീവനം "-"ഓൺലൈൻ കുത്തകകളുടെ വ്യാപാരം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കണ്ണൂർ ജില്ലയിലെ വ്യാപാരികൾ അവരവരുടെ വീട്ടുപടിക്കൽ ക്യാമ്പയിൻ  നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്  വിങ്ങ് ജില്ലാ പ്രസിഡണ്ട് കെ എസ് റിയാസിൻറെ അധ്യക്ഷതയിൽ ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ പുനത്തിൽ ബാസിത്  ജില്ലാതല ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ചു. വീട്ടുപടിക്കൽ ക്യാമ്പയിനിൽ  യുവ വ്യാപാരികളും -വ്യാപാരി  കുടുംബാംഗങ്ങളും  വീടിന് മുന്നിൽ പ്ലക്കാർഡ് പിടിച്ചുകൊണ്ട് മുദ്രാവാക്യങ്ങൾ  ഉയർത്തിക്കൊണ്ട് ക്യാമ്പയിനിൽ പങ്കെടുത്തു ഓൺലൈൻ മീറ്റിംഗിൽ മുഖ്യപ്രഭാഷണം യൂത്ത്  വിംഗ് ജില്ലാ കോഡിനേറ്റർ വിപി സുമിത്രൻ  നിർവഹിച്ചു ആശംസകൾ അർപ്പിച്ചുകൊണ്ട് വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു ജമാൽ.ഇ.എം, കെ പി അബ്ദുൽ റഷീദ്, ഉസ്മാൻ.ഒ.എം,ഷമീർ.കെ, ബിജു.ടി, ഷാജഹാൻ.സി.സി. നിയാസ് മലബാർ  എന്നിവർ സംസാരിച്ചു യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി സായി കിഷോർ സ്വാഗതവും ജില്ലാ ട്രഷറർ ഇബ്രാഹിം കെപി നന്ദിയും പറഞ്ഞു*

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog