ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആശാവർക്കർമാർക്ക് പൾസ് ഓക്സി മീറ്റർ നൽകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 17 May 2021

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആശാവർക്കർമാർക്ക് പൾസ് ഓക്സി മീറ്റർ നൽകി 
പയ്യാവൂർ: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിലുള്ള 8 പഞ്ചായത്തിലെ, 125 വാർഡുകളിലുള്ള ആശാവർക്കർമാർക്ക് പൾസ് ഓക്സി മീറ്റർ നല്കുന്നതിന്റെ വിതരണോത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.സാജു സേവ്യറിന് നല്കി നിർവഹിച്ചു. പയ്യാവൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ് അദ്ധ്യക്ഷത വഹിച്ചു. \
ബ്ലോക്ക് വൈസ് പ്രസിഡന്റ് ഓ എസ് ലിസി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അബു റഹീം , സ്‌റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ബേബി തോലാനി, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.കെ. മുനീർ, അഡ്വ.സാജു സേവ്യർ എന്നിവർ പ്രസംഗിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  ജെയിംസ് തുരുത്തേൽ, സോജൻ കാരാമയിൽ , ചാക്കോ പാലക്കലോടി, പി.ആർ രാഘവൻ, പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, കെ മോഹനൻ എന്നിവർ നേതൃത്വം നല്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog