ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കണ്ണൂരിന്റെ സ്വന്തം മജീഷ്യൻ ആൽവിൻ റോഷൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയും പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ശിഷ്യനുമായ മജീഷ്യൻ ആൽവിൻ റോഷൻ തന്റെ വ്യത്യസ്തമായ മാജിക് പ്രകടനവുമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് 2022 ഇൽ ഇടം നേടി.

‍‍തല കീഴായി നിന്ന് 4മിനിറ്റ്  57second കൊണ്ട്  10 ഓളം മാജിക് ട്രിക്കുകൾ അവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഈ അസുലഭ നേട്ടം കരസ്ഥമാക്കിയത്.  3 വർഷം നീണ്ട കഠിന പരിശീലനത്തിലൂടെ ആണ് ഈ പ്രകടനം കാഴ്ച്ച വെക്കാൻ സാധിച്ചതെന്ന് ആൽവിൻ പറഞ്ഞു.

 ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് 2022 ൽ പുറത്തിറക്കുന്ന മാസികയിൽ ഈ വിവരങ്ങൾ ഉൾക്കൊള്ളിക്കും എന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചു കഴിഞ്ഞു.

അൽവിൻസ് ആർട് ഓഫ് മാജിക് എന്ന പേരിലാണ് ഒന്നര മണിക്കൂർ ദൈർഘ്യം ഏറിയ സ്റ്റേജ് പ്രോഗ്രാമുകൾ ആൽവിൻ  അവതരിപ്പിച്ചു വരുന്നത്.

കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന്റെയും തിരുവനന്തപുരം മാജിക് അക്കാദമി യുടെയും നേതൃത്വത്തിൽ നടന്ന മാജിക് ക്യാമ്പിൽ പ്രകടനം കാഴ്ച്ച വെച്ചതിന് അക്കാദമി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി യുടെയും മാജിക് പ്ലാനെറ്റിന്റെയും ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര മാജിക്  കൺവെൻഷനിലെ അംഗീകാരം, മാജിക്കൽ റിയലിസം ചാരിറ്റബിൾ സൊസൈറ്റിയുടെ ആദരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ ഇത് വരെ കരസ്ഥമാക്കിയിട്ടുണ്ട്.

അച്ഛൻ: സോളമൻ ഡേവിഡ്, അമ്മ: അനിത, ഭാര്യ: പമിത, സഹോദരി: റോഷ്‌ന എന്നിവരടങ്ങുന്നതാണ് ആൽവിൻ ന്റെ കുടുംബം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha