കൂട്ടായ്മയിലൂടെ നഗര സൗന്ദര്യ വൽക്കരണിത്തിന് പുതിയ കൽവെപ്പ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 30 May 2021

കൂട്ടായ്മയിലൂടെ നഗര സൗന്ദര്യ വൽക്കരണിത്തിന് പുതിയ കൽവെപ്പ്

 

ശ്രീകണ്ഠപുരം പട്ടണത്തിൽ ഉൾപ്പെടെ തളിപ്പറമ്പ് ഇരിട്ടി റോഡ് മെക്കാഡം റീടാറിംഗ് പൂർത്തിയായി. പക്ഷേ റോഡിന്റെ ഇരുവശങ്ങളിലും ടാറിംഗിന് പുറത്ത് വാഹനം ഇറക്കാൻ കഴിയാത്ത വിധം താഴ്ചയിലാണ്. ടാറിംഗിന് വെളിയിലുള്ള ഭാഗം കാൽനട പോലും അസാധ്യം. PWD റോഡ് ആയതിനാൽ മുനിസിപ്പാലിറ്റി ഫണ്ട് ഉപയോഗിച്ച് ഇതിന് പരിഹാരം കാണാൻ കഴിയുകയുമില്ല.

   നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഫിലോമിന ടീച്ചറിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളുടെ കൂട്ടായ്മ ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുന്നു. ചെയർപേഴ്സൻ്റെ നിരന്തര ഇടപെടലിലൂടെ പട്ടണ പ്രദേശത്ത് റോഡിന്റെ ഇരുവശങ്ങളിലും ജി എസ് പി ഇട്ട് ഫില്ല്  ചെയ്യാനും ആ പ്രദേശങ്ങളിൽ നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങളെ തടയുന്നതിനും പൊതു നന്മക്കു വേണ്ടി കൈകോർക്കുന്നതിനും നാട്ടുകാരും നഗരസഭ ഭരണ സമിതി അംഗങ്ങളും   മുന്നോട്ടു വന്നു.  ഈ പ്രവർത്തിക്കു  മുന്നോരുക്കത്തിനായി മണ്ണ്, രണ്ടരലക്ഷം രൂപ ചിലവ് വരുന്ന ഈ പ്രവൃർത്തി തികച്ചും സൗജന്യമായി കിറ്റാച്ചി JCB, ടിപ്പർ ലോറികൾ എന്നിവ തന്ന് സഹായിക്കാൻ, നാടിന്റെ വികസനം സ്വപ്നമായി കൊണ്ടുനടക്കുന്ന നാട്ടുകാരും തയ്യാറായി. ശ്രീകണ്ഠപുരം നഗരസഭക്ക് ഏറെ അഭിമാനിക്കാവുന്ന,  പൊതു നന്മ ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന പ്രവൃത്തിയെ  സഹായിക്കാൻ നിരവധി സുമനസ്സുകൾ നിറഞ്ഞ മനസോടെ തയ്യാറാകുകയായിരുന്നു. മൂന്നു ദിവസത്തെ അക്ഷീണ പരിശ്രമം കൊണ്ടാണ് പ്രവൃത്തി പൂർത്തിയാക്കിയത്.  ഇരിക്കൂർ എം എൽ എ, അഡ്വ. സജീവ് ജോസഫ് പ്രവർത്തിസ്ഥലം സന്ദർശിച്ചു.  ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന, വൈസ് ചെയർമാൻ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി പി നസീമ,  ജോസഫീന ടീച്ചർ, പി പി ചന്ദ്രൻഗദൻ മാസ്റ്റർ, കെ സി ജോസഫ് കൊന്നക്കൽ, കൗൺസിലർമാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, കെ ജെ ചാക്കോ കൊന്നക്കൽ, സിജോ മറ്റപ്പള്ളി  തുടങ്ങിയവർ നേതൃത്വം നൽകി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog