രണ്ടാം തവണയും കടന്നപ്പള്ളിക്ക് കീഴടങ്ങി സതീശൻ പാച്ചേനി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 3 May 2021

രണ്ടാം തവണയും കടന്നപ്പള്ളിക്ക് കീഴടങ്ങി സതീശൻ പാച്ചേനി

കോൺഗ്രസിന്റെ കരുത്തുറ്റ മണ്ഡലത്തിൽ കരുത്തനായ പാച്ചേനി തോൽക്കുമ്പോൾ അത് അദ്ദേഹത്തെ വിടാതെ പിന്തുടരുന്ന പരാജയങ്ങളുടെ ഒരു ഘട്ടം കൂടിയായി. ഓരോ തോൽവിയും വോട്ടുകളുടെ നേരിയ നൂൽപ്പാലത്തിലാകുമ്പോൾ അതും മറ്റൊരു ഷോക്കാവുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് കരുതിയ പാച്ചേനി 1196 വോട്ടിനാണ് തോറ്റത്. ഇക്കുറി നല്ല ഭൂരിപക്ഷം പ്രതീക്ഷിച്ചപ്പോൾ 1660 വോട്ടിന്റെ പരാജയം. മികച്ച സംഘാടകനും സംസ്ഥാനത്തെ മികച്ച ഡി.സി.സി. പ്രസിഡന്റുമാരിൽ ഒരാൾ കൂടിയായ സതീശൻ പാച്ചേനി ഇക്കുറി പരാജയം സ്വപ്നത്തിൽപോലും കരുതിയിട്ടില്ല. എല്ലാ പാർട്ടി കണക്കുകളുടെ പിൻബലത്തിലും അദ്ദേഹം ഏഴായിരത്തോളം വോട്ടിന് വിജയിക്കുമെന്നായിരുന്നു കണ്ടെത്തൽ. പക്ഷേ, ഫലംവന്നപ്പോൾ എല്ലാം അട്ടിമറിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും കടന്നപ്പള്ളി തന്നെയായിരുന്നു എതിരാളി.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog