പയ്യന്നൂരിന്റെ ശബ്ദമാകാൻ ഇനി ടി ഐ മധുസൂദനൻ, ഭൂരിപക്ഷവും ചരിത്രം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 3 May 2021

പയ്യന്നൂരിന്റെ ശബ്ദമാകാൻ ഇനി ടി ഐ മധുസൂദനൻ, ഭൂരിപക്ഷവും ചരിത്രം

പയ്യന്നൂർ: പരമ്പരാഗത മണ്ഡലമായ പയ്യന്നൂർ മുൻവർഷത്തേക്കാൾ ഭൂരിപക്ഷം വർധിപ്പിച്ചാണ് എൽ.ഡി.എഫ്. നിലനിർത്തിയത്. 40263 എന്ന 2016-ലെ ഭൂരിപക്ഷം 49352 എന്ന നിലയിൽ വർധിപ്പിച്ചാണ് ടി.ഐ. മധുസൂദനൻ കന്നിയങ്കത്തിൽ വിജയിച്ചുകയറിയത്. ആകെ പോൾ ചെയ്തതിന്റെ 62.40 ശതമാനം വോട്ടും മധുസൂദനൻ നേടി. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് ഇത്തവണ ടി.ഐ. മധുസൂദനൻ പയ്യന്നൂരിൽനിന്ന് വിജയിച്ചത്.മണ്ഡലത്തിലെ 268 ബൂത്തുകൾ 10 റൗണ്ടുകളിലായാണ് എണ്ണിത്തീർത്തത്. ഒന്നിൽ 28 ബൂത്തുകൾ വീതമുള്ള ഒമ്പത് റൗണ്ടുകളും ശേഷിച്ച 16 എണ്ണം പത്താം റൗണ്ടിലുമാണ് എണ്ണിയത്. കരിവെള്ളൂർ പഞ്ചായത്താണ് ആദ്യം എണ്ണിയത്. അവസാന ബൂത്തുള്ള ചെറുപുഴയാണ് അവസാനം എണ്ണിയത്. തുടക്കംമുതൽ വ്യക്തമായ മുൻതൂക്കം നിലനിർത്തിയാണ് എൽ.ഡി.എഫ്. ഭൂരിപക്ഷം വർധിപ്പിച്ചത്. 49780 വോട്ടിന്റെ വൻഭൂരിപക്ഷമാണ് ഇടതുസ്ഥാനാർഥി നേടിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog