ജെ ഇ ഇ മെയിൻ പരീക്ഷ മാറ്റിവച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 4 May 2021

ജെ ഇ ഇ മെയിൻ പരീക്ഷ മാറ്റിവച്ചു

ദേശീയ തലത്തില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയ്ന്‍ പരീക്ഷ നീട്ടിവെച്ചു. മെയ് മാസം  നടത്താനിരുന്ന പരീക്ഷ നീട്ടിവെച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവെച്ചത്.
മെയ് 24 മുതല്‍ 28 വരെ നടത്താനാണ് തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി സംബന്ധിച്ച്‌ പിന്നീട് അറിയിക്കും. വെബ്‌സൈറ്റ് സ്ഥിരമായി നോക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചു. കഴിഞ്ഞദിവസം നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചിരുന്നു. നാലുമാസത്തേയ്ക്കാണ് മാറ്റിവെച്ചത്.
നേരത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ ഘട്ട പരീക്ഷ നീട്ടിവെച്ചിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog