പ്ലസ് വൺ പരീക്ഷയിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല, നടക്കുന്നത് വ്യാജപ്രചാരണമെന്ന് വിദ്യാഭ്യാസ വകുപ്പ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 25 May 2021

പ്ലസ് വൺ പരീക്ഷയിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല, നടക്കുന്നത് വ്യാജപ്രചാരണമെന്ന് വിദ്യാഭ്യാസ വകുപ്പ്


uploads/news/2021/05/487985/IMG_20210525_105011_850.jpg

തിരുവനന്തപുരം: പ്ലസ് ടു ക്ലാസ് തുടങ്ങാനിരിക്കെ പ്ലസ് വൺ പരീക്ഷാ നടത്തിപ്പിൽ കടുത്ത ആശയക്കുഴപ്പം തുടരുന്നു. പ്ലസ് വൺ പരീക്ഷാ നടത്തിപ്പിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് പറയുന്നു.

പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചു.

പഠനം മുഴുവൻ ഓൺലൈനിലേക്ക് മാറിയതോടെ കഴിഞ്ഞ അധ്യയനവർഷം നടന്നത് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാത്രമാണ്. ബാക്കി ക്ലാസുകാർക്കല്ലാം പരീക്ഷയില്ലാതെ സ്ഥാനക്കയറ്റം കിട്ടി. പക്ഷെ എസ്എസ്എൽസി പോലെ മറ്റൊരു പ്രധാന പൊതുപരീക്ഷയാ പ്ലസ് വൺ കാര്യത്തിലുള്ള പ്രതിസന്ധി.

പരീക്ഷ നടന്നില്ലെന്ന് മാത്രമല്ല, പ്ലസ് ടു ക്ലാസ് തുടങ്ങാനും സമയമായി. പ്ലസ് വൺ പരീക്ഷയില്ലാതെ എങ്ങിന പ്ലസ് ടു ക്ലാസ് തുടങ്ങുമെന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്.
 


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog