കനത്തമഴയിൽ വീട്ടുമതിൽ തകർന്നു മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 17 May 2021

കനത്തമഴയിൽ വീട്ടുമതിൽ തകർന്നു മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു


ഇരിട്ടി : ഇരിട്ടി മേഖലയിൽ ഞായറാഴ്ചയുണ്ടായ കനത്തമഴയിൽ സ്വകാര്യവ്യക്തിയുടെ വീട്ടു മതിൽ തകർന്നു വീണ് അയൽവാസിയുടെ വീടിന് കേടുപാടുകൾ സംഭവിച്ചു. ഇരിട്ടി  പോലീസ് സ്റ്റേഷന് സമീപം ഇരിട്ടി - കൂട്ടുപുഴ അന്തർ  സംസ്ഥാന പാതയിലേക്ക് മരം കടപുഴകിവീണു ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.   
ഇരിട്ടി ചാവറയിൽ ആണ്  സ്വകാര്യ വ്യക്തിയുടെ കൂറ്റൻ ചെങ്കൽ മതിൽ ഇടിഞ്ഞുവീണ് അയൽവാസിയുടെ വീടിന് കേടുപാടുകൾ സംഭവിച്ചത് . ആലിലക്കുഴിയിൽ ജോസിന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.  ശക്തമായ മഴയിൽ ഞായറാഴ്ച പുലർച്ചെ 2 മണിയോടെ ആയിരുന്നു മതിൽ ഇടിഞ്ഞു വീണത്. സംഭവ സ്ഥലം എം എൽ എ. അഡ്വ. സണ്ണി ജോസഫ്, പായം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.രജനി, വാർഡ് മെമ്പർ പി.പി. കുഞ്ഞുഞ്ഞ്, തോമസ് വർഗ്ഗീസ് തുടങ്ങിയവർ സന്ദർശിച്ച് നാശ നഷ്ടം വിലയിരുത്തി.
 ഞായറാഴ്ച പുലർച്ചയോടെ യാണ് ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്തെ കൂറ്റൻ മരം ഇരിട്ടി - കൂട്ടുപുഴ പാതയിലേക്ക് കടപുഴകി വീണത്. വീഴ്ചയിൽ വൈദ്യുതി കമ്പികളടക്കം പൊട്ടിവീണതിനാൽ ഏറെ നേരം മേഖലയിലെ വൈദ്യുതി ബന്ധവും താറുമാറായി. ലോക്ക് ഡൗൺ നിലനിൽക്കുന്ന പശ്ചാത്തത്തലത്തിൽ റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത്  മൂലം വൻ അപകടം ഒഴിവായി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ് ഇത്. ഇരിട്ടി അഗ്നിരക്ഷാസേന എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗത സ്തംഭനം ഒഴിവാക്കിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog