കേളകം ഗ്രാമ പഞ്ചായത്ത്‌ മഴക്കാലപൂർവ്വ ശുചീകരണം മെയ്‌ 29,30 തീയതികളിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



'ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മെയ്‌ 29,30 തീയതികളിൽ കേളകം ഗ്രാമപഞ്ചായത്തിൽ ശുചീകരണം നടത്താൻ ഗ്രാമപഞ്ചായത്ത് വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും, ആരോഗ്യ വകുപ്പിന്റെയും, വിവിധ സംഘടനാ പ്രതിനിധികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.

29ന് കേളകം, അടക്കാത്തോട് ടൗണുകളും 30ന് വീടുകളും പരിസരവും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ശുചീകരിക്കാനാണ് തീരുമാനം. 28ന് എല്ലാ വാർഡിലും ഇതുമായി ബന്ധപ്പെട്ട് വിപുലമായ ആലോചനാ യോഗങ്ങൾ ഓൺലൈനായി ചേരാനും, പഞ്ചായത്തിലാകെ മൈക്ക് അനൗൺസ്‌മെന്റ് നടത്താനും തീരുമാനിച്ചു.

ഓൺലൈനായി ചേർന്ന യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ടി അനീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തങ്കമ്മ മേലെകുറ്റ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൈഥിലി രമണൻ, മെമ്പർ മേരികുട്ടി കഞ്ഞിക്കുഴി, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത്‌ സെക്രട്ടറി വിനോദ്കുമാർ, അസി സെക്രട്ടറി ജോഷ്വ ,ഹെൽത്ത് ഇൻസ്‌പെക്ടർ പി ജി രാജീവ്‌,സി ഡി എസ് ചെയർപേഴ്സൺ രജനി പ്രശാന്ത്, വ്യാപാര സംഘടനാ പ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, മറ്റ് സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha