ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്ബനി പോലെ കേരളത്തില്‍ വെട്ടാനും കൊല്ലാനും പിണറായി വിജയന്റെ പി കമ്ബനി: കെ.എം ഷാജി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 7 April 2021

ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്ബനി പോലെ കേരളത്തില്‍ വെട്ടാനും കൊല്ലാനും പിണറായി വിജയന്റെ പി കമ്ബനി: കെ.എം ഷാജി

കണ്ണൂര്‍: മുംബൈയിലെ ഡി കമ്ബനിയെ പോലെ കേരളത്തില്‍ വെട്ടാനും കൊല്ലാനും പിണറായി വിജയന്റെ നേതൃത്വത്തില്‍ പി കമ്ബനിയെന്ന് മുസ്‌ലിംലീഗ് നേതാവ് കെഎം ഷാജി. കൊല്ലാന്‍ ഗുണ്ടകളായ അണികളും രക്ഷപ്പെടുത്താന്‍ മനുഷ്യത്വമില്ലാത്ത നേതാക്കളും ഉള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് ഇതിന് അപ്പുറമെന്തെങ്കിലും പ്രതീക്ഷിക്കുന്നത് തെറ്റാണ് എന്നും ഷാജി പറഞ്ഞു. പാനൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിന് മുമ്ബില്‍ സംഘടിപ്പിച്ച യുഡിഎഫ് പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്ബനിയെ പോലെ കേരളത്തില്‍ പി കമ്ബനിയാണ്. പിണറായി വിജയന്‍ കമ്ബനി.വെട്ടാനും കൊല്ലാനും അണികളെ നിര്‍ത്തുകയും അധികാരത്തില്‍ പാവപ്പെട്ടവന്റെ പണമെടുത്ത് അവരുടെ കേസുകള്‍ നടത്തിക്കൊടുക്കുകയും ചെയ്യുന്ന ക്രിമിനലുകളാണ് ഈ രാജ്യത്തുള്ളത്. ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലുള്ള ജനകീയ പ്രതിഷേധമാണ് രൂപപ്പെട്ടു വരേണ്ടത്' - ഷാജി പറഞ്ഞു.

'കൊല്ലാന്‍ ഗുണ്ടകളായ അണികളും രക്ഷപ്പെടുത്താന്‍ മനുഷ്യത്വമില്ലാത്ത നേതാക്കളും ഉള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് ഇതിന് അപ്പുറമെന്തെങ്കിലും പ്രതീക്ഷിക്കുന്നത് തെറ്റാണ്. ചെന്നായ ആട്ടിന്‍ തോലുമിട്ട് അഞ്ചു വര്‍ഷം ഭരിക്കുകയായിരുന്നു. പ്രതിപക്ഷത്തേക്കുള്ള യാത്രയുടെ തുടക്കമാണ് ആ ആട്ടിന്‍ തോലഴിച്ച്‌ വീണ്ടും ചെന്നായയുടെ രൂപത്തിലേക്ക് ഈ പാര്‍ട്ടി വന്നിരിക്കുന്നു എന്നതിന്റെ പ്രഥമമായ തെളിവാണ് മന്‍സൂറിന്റെ കൊലപാതകം' - ഷാജി കൂട്ടിച്ചേര്‍ത്തു.

'കൊലപാതകം ആസൂത്രിതമല്ല എന്നാണ് എംവി ജയരാജന്‍ പറയുന്നത്. ആ പ്രതികളെയും രക്ഷിക്കാന്‍ സിപിഎം തയ്യാറെടുത്തു കഴിഞ്ഞു എന്നതിന്റെ ലക്ഷണമാണ് അദ്ദേഹത്തിന്റെ പത്ര സമ്മേളനം. ഇങ്ങനെ കുറേ ഗുണ്ടകളായ നേതാക്കന്മാരുണ്ടായാല്‍ എന്താണ് സംഭവിക്കുക എന്ന് കേരളം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. കൊള്ളാവുന്ന കുടുംബ പശ്ചാത്തലമുള്ള ആരെങ്കിലും കൊലക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? അവര്‍ സുഖമായി കഴിയുകയല്ലേ? അണികളുടെ വീട്ടില്‍ നിത്യ ചെലവിനുള്ള പണം കൊടുത്താണ് ഗുണ്ടകളെ ഇറക്കുന്നത്. ജീവിക്കാന്‍ പ്രയാസമുള്ള ആള്‍ക്കൂട്ടങ്ങളെ വിലക്കെടുത്ത്, അവരുടെ വികാരങ്ങളെ വിലക്കെടുത്ത് അതിന് വില പറയുന്ന വൃത്തികെട്ട നേതൃത്വമാണ് സിപിഎമ്മിന്റേത്- ഷാജി ആരോപിച്ചു.

തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടി കൂത്തുപറമ്ബില്‍ അടക്കം സംസാരിച്ച കുറേ സാംസ്‌കാരിക നായകന്മാരുണ്ട്. അവരെപ്പോലെ വൃത്തികെട്ട ആളുകള്‍ കേരളത്തില്‍ വേറെ ആരാണ് ഉള്ളത്. അവരുടെ പുസ്തകങ്ങള്‍ വായിക്കുന്നത് പോലും അപമാനകരമാണ് എന്ന് പറയേണ്ടി വരും. അത്തരത്തിലുള്ള കുറേ സാംസ്‌കാരിക നായകന്മാര്‍, എഴുത്തുകാര്‍, സിനിമാ നടന്മാര്‍... കൊല്ലുന്ന ഗുണ്ടകളേക്കാള്‍ തരം താണവരാണ് സിപിഎമ്മിന് വേണ്ടി വോട്ടു ചോദിക്കുന്ന സാംസ്‌കാരിക നായകന്മാര്‍ എന്നു പറയാതിരിക്കാന്‍ വയ്യ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog