കെഎസ്ആര്‍ടിസി ബസുകളില്‍ പകുതിയും ഓട്ടം നിര്‍ത്താന്‍ തീരുമാനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 19 April 2021

കെഎസ്ആര്‍ടിസി ബസുകളില്‍ പകുതിയും ഓട്ടം നിര്‍ത്താന്‍ തീരുമാനം

കോഴിക്കോട് :കെ എസ് ആര്‍ ടി സി ബസുകളില്‍ പകുതിയും ഓട്ടം നിര്‍ത്താന്‍ തീരുമാനം. യാത്രക്കാര്‍ കുറഞ്ഞതും ഇന്ധനച്ചെലവു കൂടിയതും കാരണം മൂവായിരത്തോളം ബസുകളില്‍ 1530 എണ്ണം ഷെഡില്‍ കയറ്റാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു.
ബസുകള്‍ നിര്‍ത്തിയിടാന്‍ ഏപ്രില്‍ 1 മുതല്‍ സൗകര്യമൊരുക്കണമെന്നു മാര്‍ച് അവസാനയാഴ്ച കോര്‍പറേഷന്‍ അധികൃതരുടെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പായതിനാല്‍ എല്ലാ ബസുകളും റോഡിലിറക്കാനായിരുന്നു സര്‍കാര്‍ നിര്‍ദേശം. 

കോവിഡ് ലോക്ഡൗണിനു ശേഷം സെര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാത്തത് മൂലമുള്ള യാത്രാദുരിതം രൂക്ഷമാകുന്നതിനിടെയാണു നിലവിലെ കെ എസ് ആര്‍ ടി സി സെര്‍വീസുകളും വെട്ടിക്കുറയ്ക്കാന്‍ തീരുമാനം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog