മൊബൈൽ ലോക്‌ അദാലത്ത് തുടങ്ങി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 16 April 2021

മൊബൈൽ ലോക്‌ അദാലത്ത് തുടങ്ങി


തലശ്ശേരി: ജില്ലാ നിയമ സേവന അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ മൊബൈൽ അദാലത്തും നിയമ ബോധവത്കരണവും ജില്ലയിൽ തുടങ്ങി. ജില്ലയിലെ പര്യടനം 30-ന് സമാപിക്കും.

ഇരിട്ടി നഗരസഭ, പായം, ആറളം, ഉളിക്കൽ, അയ്യൻകുന്ന് ഗ്രാമപ്പഞ്ചായത്ത് പരിധിയിലുള്ളവർക്ക് 16-ന് പായം പഞ്ചായത്ത് ഹാളിലും കൊട്ടിയൂർ, കണിച്ചാർ, കേളകം പഞ്ചായത്തിലുള്ളവർക്ക് 17-ന് കേളകം പഞ്ചായത്ത് ഹാളിലും അദാലത്ത് നടക്കും.

പേരാവൂർ, മുഴക്കുന്ന്, മാലൂർ, കോളയാട്, ഗ്രാമപ്പഞ്ചായത്ത് പരിധിയിലുള്ളവർക്ക് 20-ന് പേരാവൂർ ബ്ലോക്ക് ഓഫീസ് ഹാൾ. മട്ടന്നൂർ നഗരസഭ, കീഴല്ലൂർ, തില്ലങ്കേരി ഗ്രാമപ്പഞ്ചായത്ത് 21-ന് മട്ടന്നൂർ നഗരസഭ ഹാളിലും അദാലത്ത് നടക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog