കോവിഡ് നിയന്ത്രണം കർശനമാവും ആൾക്കൂട്ടം ഒഴിവാക്കണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 16 April 2021

കോവിഡ് നിയന്ത്രണം കർശനമാവും ആൾക്കൂട്ടം ഒഴിവാക്കണംകണ്ണൂർ: ജില്ലയിൽ കോവിഡ് നിയന്ത്രണം കർശനമാക്കാൻ കളക്ടർ ടി.വി. സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. അടുത്ത രണ്ടാഴ്ച അതിനിർണായകമാണെന്ന വിലയിരുത്തലുളളതിനാൽ ഇക്കാലയവിൽ ഒരുവിധ ആൾക്കൂട്ടവും ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾക്കാണ് നിർദേശം.

മതപരമായ ചടങ്ങുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവയെല്ലാം കോവിഡ് മാനദണ്ഡം പാലിച്ച് മാത്രമാണ് നടക്കുന്നതെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് കളക്ടർ നിർദേശം നൽകി. ഇക്കാര്യങ്ങളിൽ സഹകരണം തേടി വെള്ളിയാഴ്ച മതനേതാക്കളുടെയും വ്യാപാരി സംഘടനാ പ്രതിനിധികളുടെയും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ പ്രതിരോധ കുത്തിവെപ്പും കോവിഡ് പരിശോധനയും വ്യാപകമാക്കാനുള്ള നടപടികളും ആസൂത്രണം ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog