പരീക്ഷകളെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ അവഗണിക്കുക: വിദ്യാഭ്യാസ വകുപ്പ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 7 April 2021

പരീക്ഷകളെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ അവഗണിക്കുക: വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഏപ്രില്‍ 8മുതല്‍ ആരംഭിക്കുന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളെ കുറിച്ച്‌ ചില മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് അവഗണിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ടൈംടേബിള്‍ പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്തേണ്ടത്. മാധ്യമങ്ങളില്‍ വരുന്ന തെറ്റായ വാര്‍ത്തകള്‍ മൂലം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നഷ്ടപ്പെട്ടാല്‍ വിദ്യാഭ്യാസ വകുപ്പ് അതിന് ഉത്തരവാദി ആകില്ലെന്നും ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി എക്സാമിനേഷന്‍സ് സെക്രട്ടറി അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog