ജനകീയ ബദലിന് കരുത്ത് പകരുക: എസ് ഡിപിഐ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 5 April 2021

ജനകീയ ബദലിന് കരുത്ത് പകരുക: എസ് ഡിപിഐ

ബിജെപിയും ഇടത്-വലത് മുന്നണികളും ഉയര്‍ത്തുന്ന വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദലിന് വോട്ട് ചെയ്യണമെന്നും ജില്ലയില്‍ ജനവിധി തേടുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികളെ വമ്ബിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും എസ്ഡിപിഐ ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

പാര്‍ട്ടി ഉയര്‍ത്തുന്ന ജനകീയ ബദലിന് കൂടുതല്‍ സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഉടനീളം കാണാനായത്. താല്‍ക്കാലിക നേട്ടത്തിനും നാലു വോട്ടിനും വേണ്ടി ഇരുമുന്നണികളും പരസ്യമായും രഹസ്യമായും ആര്‍എസ്‌എസിനെ സഹായിക്കുകയാണ്. ഇത് കേരളീയ സമൂഹത്തിന്റെ മതേതര കാഴ്ചപ്പാടിനെ തകര്‍ക്കാനാണ് ഉപകരിക്കുക.ബിജെപിയുടെ വര്‍ഗീയ വിഭജന രാഷ്ട്രീയത്തിന് ഈ മണ്ണില്‍ സ്ഥാനമില്ലെന്ന് ഉറപ്പുവരുത്താന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ആര്‍എസ്‌എസിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുകള്‍ നല്‍കി ജനകീയ ബദലിനെ പിന്തുണയ്ക്കണമെന്നും ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന് ശക്തി പകരണമെന്നും തിരഞ്ഞെടുപ്പ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ ഇബ്രാഹീം, കണ്‍വീനര്‍ സി സി അനസ്, കമ്മിറ്റി അംഗങ്ങളായ എ പി മഹ്മൂദ്, എ ഫൈസല്‍, സജീര്‍ കീച്ചേരി, ആഷിക് അമീന്‍, സി കെ ഉനൈസ് പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog