ഇരിട്ടിയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രതീതി - കർശന നിയന്ത്രണങ്ങളുമായി പോലീസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന തലത്തിൽ ശനിയാഴ്ചയും ഞായറാഴ്ചയും കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് ശനിയാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗണിന്റെ പ്രതീതി യായിരുന്നു ഇരിട്ടി നഗരത്തിൽ. മെഡിക്കൽ ഷോപ്പുകളും ഏതാനും പലചരക്ക് , പച്ചക്കറി കടകളും മാത്രമാണ് തുറന്നത് . ഏതാനും സ്വകാര്യ ബസ്സുകലും കെ എസ് ആർ ടി സിബസ്സുകളും രാവിലെ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ ഇല്ലാഞ്ഞതിനെത്തുടർന്ന് സ്വകാര്യബസുകൾ സർവീസ് നിർത്തിവെച്ചു. 
 രാവിലെ മുതൽ തന്നെ ഇരിട്ടി എസ് ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ കർശന വാഹന പരിശോധന ഇരിട്ടി നഗരത്തിൽ ഏർപ്പെടുത്തിയിരുന്നു.  റോഡിലിറങ്ങിയ എല്ലാ വാഹനങ്ങളും തടഞ്ഞുനിർത്തി  പരിശോധനക്ക് വിധേയമാക്കി. പോകുന്നവരുടെ കയ്യിലെ രേഖകളും  ഇവർ നൽകുന്ന വിവരങ്ങൾ സത്യമാണോ എന്ന് പരിശോധിച്ചുമാണ് ഇത്തരക്കാരെ കടത്തി വിട്ടത്. രേഖകളില്ലാതെ സഞ്ചരിക്കുന്ന വരെയും പറയുന്നകാര്യങ്ങൾ സത്യമല്ലെന്ന് ബോധ്യപ്പെട്ടവരുടെയും പേരും അഡ്രസ്സും എടുത്ത ശേഷം ഇവരെ പോകാൻ അനുവദിക്കുകയായിരുന്നു.  ഉന്നതാധികാരികളുടെ നിർദ്ദേശം ലഭിക്കുന്ന പ്രകാരം ഇത്തരക്കാർക്കെതിരെ കേസെടുക്കുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്യാനാണ് തീരുമാനം. ഞായറാഴ്ചയും കോവിഡ് മാനദണ്ഡങ്ങൾ അനുസരിക്കാതെ അനാവശ്യമായി  പുറത്തിറങ്ങുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്ന് എസ് ഐ  കെ.കെ. രാജേഷ്‌കുമാർ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha