ഉളിക്കൽ സ്വദേശിയായ വയോധികൻ കൊവിഡ് ബാധിച്ച് മരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 24 April 2021

ഉളിക്കൽ സ്വദേശിയായ വയോധികൻ കൊവിഡ് ബാധിച്ച് മരിച്ചു

ഇരിട്ടി:ഉളിക്കൽ സ്വദേശിയായ വയോധികൻ കൊവിഡ് ബാധിച്ച് മരിച്ചു.

ഉളിക്കൽ അറബിയിലെ തലയ്ക്കൽ ടി.പി തോമസ് (78) ആണ് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കണ്ണൂർ മെഡി: കോളജിൽ വെച്ച് മരണപ്പെട്ടത് 

പനി ബാധിച്ചതിനെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തോമസിന് കൊവിഡ് സ്ഥിരീകരിച്ചത് തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശ്വാസതടസ്സവും ന്യുമോണിയയും ബാധിച്ചതിനെ തുടർന്ന് കണ്ണൂർ ഗവ: മെഡി കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് വൈകീട്ടോടെ മരണപ്പെടുകയായിരുന്നു

ഭാര്യ: പൊന്നമ്മ. മക്കൾ :ഫിലിപ്പോസ് (മുബൈ) , റോയി (സൗദി), സിനി (കുടിയാൻമല ), മിനി ( ചുങ്കക്കുന്ന്). 

മരുമക്കൾ : ഷൈനി (മുബൈ), ബിന്ദു, (മുബൈ) ജോർജ്ജ് കുട്ടി, തങ്കച്ചൻ.

സംസ്കാരം: നാളെ (ഞായറാഴ്ച) രാവിലെ 10 മണിക്ക് അറബി ആരോഹണം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ .

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog