കട്ടൗട്ടിലെ തല വെട്ടി മാറ്റിയ നടപടി പ്രാകൃതം: സി.പി.എം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 6 April 2021

കട്ടൗട്ടിലെ തല വെട്ടി മാറ്റിയ നടപടി പ്രാകൃതം: സി.പി.എം

കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തിലെ മമ്ബറത്ത് സ്ഥാപിച്ച മുഖ്യമന്ത്രിയുടെ കട്ടൗട്ടിലെ തല വെട്ടിമാറ്റിയ നടപടി പ്രാകൃതവും പ്രതിഷേധാര്‍ഹവുമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

എല്‍.ഡി.എഫ് ജില്ലയില്‍ മികച്ച വിജയം നേടുമെന്നായപ്പോള്‍ അപവാദപ്രചരണങ്ങളും, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെയുള്ള വ്യക്തിഹത്യയും, പ്രചരണ ബോര്‍ഡുകള്‍ നശിപ്പിക്കലുമാണ് യു.ഡി.എഫും, ബി.ജെ.പിയും നടത്തിക്കൊണ്ടിരിക്കുന്നത്. അപവാദ വ്യവസായങ്ങളും അക്രമവുമാണ് പരാജയഭീതിയില്‍ നിന്ന് ഇക്കൂട്ടര്‍ സംഘടിപ്പിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവും ക്രിമിനല്‍ കുറ്റവുമാണ്. പൊലീസും തിരഞ്ഞെടുപ്പ് അധികൃതരും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.ബോധപൂര്‍വം പ്രകോപനം

സൃഷ്ടിക്കാനുള്ള നീക്കം: സി.പി.ഐ
കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ധര്‍മ്മടം മണ്ഡലത്തിലെ മമ്ബറം പാലത്തിന് സമീപം സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ സംഭവത്തില്‍ സി.പി.ഐ കണ്ണൂര്‍ ജില്ലാ എക്സിക്യുട്ടീവ് പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ അവസാന മണിക്കൂറുകളില്‍ പ്രകോപനം സൃഷ്ടിച്ച്‌ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ബോധപൂര്‍വമായ നീക്കമാണിത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി.പി മുരളി, സംസ്ഥാന എക്സി. അംഗം സി.എന്‍ ചന്ദ്രന്‍, ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog