മോക് പോളിനിടെ യന്ത്രതകരാര്‍; ബൂത്തുകളില്‍ ആശയക്കുഴപ്പം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 6 April 2021

മോക് പോളിനിടെ യന്ത്രതകരാര്‍; ബൂത്തുകളില്‍ ആശയക്കുഴപ്പം

തിരുവനന്തപുരം: വോട്ടെടുപ്പിന് തൊട്ടുമുന്‍പ് മോക് പോളിനിടെയുണ്ടായ യന്ത്രതകരാര്‍ സംസ്ഥാനത്തെ ഏതാനും ബൂത്തുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. തിരുവനന്തപുരം പട്ടം സ്‌കൂളിലെ ബൂത്ത് നമ്ബര്‍ 132 ല്‍ ഉള്‍പ്പെടെയാണ് യന്ത്ര തകരാര്‍ ഉണ്ടായത്.

കോന്നി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 71ാം നമ്ബര്‍ ബൂത്തില്‍ രാവിലെ 7.30 ആയിട്ടും വോട്ടെടുപ്പ് തുടങ്ങാനായില്ല. തകരാറിലായ മെഷീന് പകരം മറ്റൊരു മെഷിന്‍ വെച്ചെങ്കിലും അതും തകരാറിലായതാണ് വോട്ടിംഗ് വൈകിപ്പിച്ചത്. രാവിലെ 6.30 മുതല്‍ ടൗണിലെ ഈ ബുത്തില്‍ വലിയ തിരക്കായിരുന്നു. വോട്ടെടുപ്പ് തടസപ്പെട്ടതോടെ ഇവിടെ ക്യൂ നിന്നവര്‍ പലരും മടങ്ങി.

കണ്ണൂര്‍ എരമം കുറ്റൂര്‍ പഞ്ചായത്തിലെ 143 ാം നമ്ബര്‍ ബൂത്ത്, പെരുവാമ്ബ് ജിഎല്‍പിഎസ് ബൂത്ത്, കണ്ണൂര്‍ കൂടാളി തലമുണ്ട എല്‍പി സ്‌കൂളിലെ 34 ാം നമ്ബര്‍ ബൂത്ത് തുടങ്ങിയിടങ്ങളിലും യന്ത്ര തകരാര്‍ ഉണ്ടായി.മോക്ക് പോളിനിടെയാണ് മിക്കയിടത്തും യന്ത്ര തകരാര്‍ ഉണ്ടായത്. ഉദ്യോഗസ്ഥര്‍ പ്രശ്‌നം പരിഹരിച്ച്‌ വോട്ടിംഗ് പുനരാരംഭിച്ചിട്ടുണ്ട്.

മലപ്പുറം പാണക്കാട് സികെഎംഎംഎഎല്‍പി സ്‌കൂളിലെ 95 ാം ബൂത്തില്‍ വിവിപാറ്റ് മെഷീന്‍ തകരാറിലായി. 38 വോട്ടുകള്‍ പോള്‍ ചെയ്ത ശേഷമാണ് തകരാറിലായത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ 107 നമ്ബര്‍ ബൂത്തില്‍ യന്ത്രതകരാര്‍ മൂലം മോക്ക് പോള്‍ തുടങ്ങാന്‍ വൈകി.

പാലക്കാട് നഗരസഭ കുമരപുരം സ്‌കൂളിലെ 13 ാം നമ്ബര്‍ ബൂത്ത്, ഒലവക്കോട് റോസി സ്‌കൂള്‍ ബൂത്ത് എന്നിവിടങ്ങളില്‍ യന്ത്ര തകരാര്‍ ഉണ്ടായെങ്കിലും പരിഹരിച്ചു. കൊല്ലം കുണ്ടറയിലെ 21 ാം നമ്ബര്‍ ബൂത്ത്, ഷൊര്‍ണൂര്‍ കൈലിയാട് സ്‌കൂള്‍ ബൂത്ത്, ഒറ്റപ്പാലം കണ്ണിയംപുറം തെരുവ് ബൂത്ത് തുടങ്ങിയിടങ്ങളിലും തുടക്കത്തില്‍ വോട്ടെടുപ്പ് തടസപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog