നിരോധനാഞ്ജ; പേരാവൂരിൽ പോലീസ് നടപടി ശക്തമാക്കി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 29 April 2021

നിരോധനാഞ്ജ; പേരാവൂരിൽ പോലീസ് നടപടി ശക്തമാക്കി


പേരാവൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരോധനാഞ്ജ നിലവിൽ വന്ന പേരാവൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പോലീസ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. പേരാവൂർ ഡി.വൈ.എസ്.പി. ടി.പി.ജേക്കബ്, ഇൻസ്‌പെക്ടർ എ. സായൂജ് കുമാർ, സബ് ഇൻസ്‌പെക്ടർ ആർ.സി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ കർശനമാക്കിയത്.


കണ്ടെയ്‌ന്മെന്റ് വാർഡുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള നിയമനടപടികളും 144 നിലവിൽ വന്ന വാർഡുകളിൽ കേരള പോലീസ് ആക്ട് പ്രകാരമുള്ള നിയമനടപടികളുമാണ് സ്വീകരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ ജീവനക്കാരല്ലാത്തവരെ കയറ്റിയാൽ കേസ് എടുക്കും. സാനിറ്റൈസർ, മാസ്‌ക്കിടൽ, സാമൂഹിക അകലം എന്നിവ കർശനമായി പാലിക്കണം.

അനാവശ്യമായി ടൗണിൽ വരുന്നവർക്കെതിരെ നിയമ നടപടിയുണ്ടാവും. ടൗണിലേക്കുള്ള പ്രവേശനം ബാരിക്കേഡ് വെച്ച് നിയന്ത്രിക്കും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog