കോവിഡ് വ്യാപനം: ഗോവയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പനജി: കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗോവയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 29 വൈകുന്നേരം ഏഴു മണി മുതല്‍ മെയ് മൂന്ന് വരെ പുലര്‍ച്ചെ വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.

പൊതുഗതാഗതം ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ക്കും നിര്‍മാണ പ്രവൃത്തികള്‍ക്കും തടസ്സമുണ്ടായിരിക്കില്ല. അവശ്യ സേവനങ്ങളുടെ ഗതാഗതം കണക്കിലെടുത്ത് അതിര്‍ത്തികള്‍ അടയ്ക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാസിനോകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍ ഉള്‍പ്പെടെ അടച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha