‘ഡി രാജയുടെ ഭാര്യയായതുകൊണ്ടുമാത്രം ആനി നേതാവായി; എപ്പോള്‍, എവിടെ, എന്തു പറയണമെന്ന വിവേകമില്ല’

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശേരി: സി പി ഐ ദേശീയ നേതാവ് ആനി രാജയ്‌ക്ക് നേരെ സി പി എം പ്രാദേശിക നേതാക്കളുടെ പ്രതിഷേധം. ഫേസ്ബുക്ക് വഴിയാണ് നേതാക്കള്‍ ആനി രാജയെ വിമര്‍ശിച്ചത്. കതിരൂരിലെ ബ്രാഞ്ച് സെക്രട്ടറിയാണ് ആനി രാജയ്ക്ക് എതിരെ ഫേസ്ബുക്കില്‍ ആദ്യം പ്രതികരിച്ചത്. ശബരിമല സ്ത്രീപ്രവേശന നിലപാടിനെ അനുകൂലിച്ച്‌ ആനി രാജ നടത്തിയ പ്രസം​ഗത്തിലൂന്നി ആയിരുന്നു അധിക്ഷേപം. എന്നാൽ ആനി രാജയ്ക്ക് പിന്തുണയുമായി നേതൃത്വം രംഗത്തെത്തി.മുന്നണിബന്ധം നോക്കാതെ നേതാവിനെ ആക്ഷേപിച്ച്‌ നടത്തിയ പ്രതികരണത്തില്‍ സി പി ഐ നേതൃത്വത്തിന് പ്രതിഷേധമുണ്ട്. വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തേക്ക് വന്ന പാരമ്പര്യമാണ് ആനിയുടേതെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. കതിരൂരില്‍ ബുധനാഴ്‌ച നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ ആനി രാജ സംസാരിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഫേസ്‌ബുക്കിൽ പ്രതിഷേധം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha