തലശേരി- വളവുപാറ അന്തര്‍ സംസ്ഥാന പാതയില്‍ സോളാര്‍ ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാവുന്നു
കണ്ണൂരാൻ വാർത്ത
ഇരിട്ടി:കെ.എസ്.ടി.പി റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണ പ്രവൃത്തി പൂര്‍ത്തിയായിവരുന്ന തലശേരി- വളവുപാറ അന്തര്‍ സംസ്ഥാന പാതയില്‍ സോളാര്‍ ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാവുന്നു.അന്തര്‍ സംസ്ഥാന പാതയില്‍ ആകെ 947 ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ഒര് ലൈറ്റിന് 95000 രൂപ നിരക്കില്‍ 8.99 കോടി രൂപയാണ് വിനിയോഗിക്കുന്നത്.പ്രധാന ടൗണുകളിലും കവലകളിലും 30മീറ്റര്‍ ഇടവിട്ടാണ് ലൈറ്റ് സ്ഥാപിക്കുന്നത്. പൂര്‍ണ്ണമായും സോളാറില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി ബില്‍ ആര്‍ക്കും ബാധ്യതയാവില്ല.കളറോഡ് മുതല്‍ വളവുപാറ വരെയുള്ള ഭാഗങ്ങളില്‍  കൂട്ടുപുഴ പാലം ഒഴിച്ച് മറ്റു ഭാഗങ്ങളിലെല്ലാം സോളാര്‍ ലൈറ്റ സ്ഥാപിച്ചു. തലശേരി മുതല്‍ വളവുപാറ വരെയുള്ള ഭാഗങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു.സ്ഥാപിച്ച ലൈറ്റുകളില്‍ ചിലത് പ്രകാശിക്കുന്നില്ലെന്ന പരാതികളും ഉയരുന്നുണ്ട്.ഇവ പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് കരാര്‍ കമ്പിനി അധികൃതര്‍ പറഞ്ഞു.365 കോടി രൂപ ചിലവിലാണ് 53 കിലോമീറ്റര്‍ അന്തര്‍ സംസ്ഥാന പാത നവീകരണം പൂര്‍ത്തിയാവുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത