നേമത്ത് ഉള്‍പ്പടെ വിവിധയിടങ്ങളില്‍ കള്ളവോട്ട് കണ്ടെത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 6 April 2021

നേമത്ത് ഉള്‍പ്പടെ വിവിധയിടങ്ങളില്‍ കള്ളവോട്ട് കണ്ടെത്തി

നേമത്തുള്‍പ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തി. നേമത്തിന് പുറമെ തിരുവനന്തപുരം കാട്ടാക്കടയിലും കള്ളവോട്ട് പരാതി ഉയര്‍ന്നു. നേമം യു.പി സ്കൂളിലെ 130 ആം ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ പ്രകാശന്‍ എന്നയാളുടെ വോട്ട് നേരത്തെ രേഖപ്പെടുത്തിയതായി കണ്ടെത്തി.

കണ്ണൂര്‍ താഴെ ചൊവ്വയില്‍ കള്ളവോട്ട് ചെയ്ത ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയന്നൂര്‍ സ്വദേശി ശശീന്ദ്രനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് സംശയിച്ച്‌ തമിഴ്നാട്ടില്‍ നിന്നെത്തിയ 14 അംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂര്‍ താഴെ ചൊവ്വ എല്‍.പി സ്കൂളിലെ 73 ആം നമ്ബര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്.താഴെ ചൊവ്വ സ്വദേശി ശശീന്ദ്രന്റെ വോട്ട് വലിയന്നൂര്‍ സ്വദേശി ശശീന്ദ്രന്‍ രേഖപ്പെടുത്തുകയായിരുന്നു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തളിപ്പറമ്ബ് നിയോജക മണ്ഡലം ഇടത് മുന്നണി സ്ഥാനാര്‍ഥി എം.വി ഗോവിന്ദന്റെ ബൂത്തില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ആള്‍ ഓടി രക്ഷപ്പെട്ടെന്ന് കെ സുധാകരന്‍ ആരോപിച്ചു.

ബി.ജെ.പി പ്രവര്‍ത്തകരുടെ പരാതിയിലാണ് നെടുങ്കണ്ടത്ത് ഇരട്ടവോട്ട് സംശയിച്ച്‌ തമിഴ്നാട്ടില്‍ നിന്നെത്തിയ 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ മരണാനന്തര ചടങ്ങിനെത്തിയതാണെന്ന് കസ്റ്റഡിയിലായവര്‍ വിശദീകരണം നല്‍കി. പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്. കള്ളവോട്ട് ആരോപിച്ച്‌ ഇടുക്കി കമ്ബം മേട്ടിലും തമിഴ്നാട്ടില്‍ നിന്നെത്തിയ വാഹനം യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.

ഉടുമ്ബന്‍ചോലയില്‍ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് ആരോപിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog