'പാചകം ചെയ്യുമോ' എന്ന് ചോദിച്ചപ്പോൾ ദ്വേഷ്യം വന്നുവെന്ന് മന്ത്രി ശൈലജ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 April 2021

'പാചകം ചെയ്യുമോ' എന്ന് ചോദിച്ചപ്പോൾ ദ്വേഷ്യം വന്നുവെന്ന് മന്ത്രി ശൈലജ

കണ്ണൂർ: പാചകം ചെയ്യുമോ എന്ന് ഒരഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ തനിക്ക് ദേഷ്യം വന്നുവെന്ന് കെ.കെ ഷൈലജ. ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് കെ.കെ. ശൈലജ മനസ്സുതുറന്നത്.
'കഴിഞ്ഞ ദിവസം ഒരു മീഡിയ വന്ന് എന്നോട് ചോദിച്ചു. എങ്ങനെയാണ് കുക്കിങ്ങ് ഒക്കെ, നന്നായി കുക്ക് ചെയ്യാന്‍ അറിയാമോ എന്ന്. എനിക്ക് ദേഷ്യം വന്നു. ഒരു പുരുഷ സ്ഥാനാര്‍ത്ഥിയോട് ചെന്നിട്ട് കുക്കിങ്ങ് എങ്ങനെ, കുക്ക് ചെയ്യാന്‍ ഇഷ്ടമുണ്ടോ എന്ന് ചോദിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.
ഞാന്‍ പറഞ്ഞു ഭക്ഷണം കഴിക്കണമെങ്കില്‍ ആരെങ്കിലും കുക്ക് ചെയ്യണം. സ്ത്രീകള്‍ മാത്രമേ കുക്കിങ്ങില്‍ സമര്‍ത്ഥരാവാവൂ എന്ന ആ ഒരു പാട്രിയാര്‍ക്കല്‍ ശേഷിപ്പ് അറിയാതെ ഈ സമൂഹത്തിന്റെ മനസ്സിലുണ്ട്. അതുപോലെ തന്നെയാണ് സ്ത്രീയും പുരുഷനും അടുത്ത് വന്നാല്‍ ആപത്തല്ലേ എന്ന് കരുതുന്നതും,' കെ.കെ ഷൈലജ പറഞ്ഞു.മുന്നണിയില്‍ ഒരു പാട്രിയാര്‍ക്കല്‍ മനോഭാവത്തിന്‍റെ ബാക്കിശേഷിപ്പുണ്ട് എന്ന് തോന്നിപ്പിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അഭിമുഖത്തില്‍ കെ.കെ ഷൈലജ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog