തിരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിന് അവസാന മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ താര സമ്ബന്നമായാണ് മുഖ്യമന്ത്രിയുടെ പ്രചരണ ജാഥ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 4 April 2021

തിരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിന് അവസാന മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ താര സമ്ബന്നമായാണ് മുഖ്യമന്ത്രിയുടെ പ്രചരണ ജാഥ

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിന് അവസാന മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ധര്‍മ്മടത്ത് റോഡ് ഷോയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ട് കേന്ദ്രങ്ങളിലാണ് പിണറായിക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും അദ്ദേഹത്തിനൊപ്പമുണ്ട്. നടന്മാരായ ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ ഉള്‍പ്പടെ താര സമ്ബന്നമായാണ് മുഖ്യമന്ത്രിയുടെ പ്രചരണ ജാഥ മുന്നേറുന്നത്. മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുന്നതിനായി നൂറുകണക്കിന് പേരാണ് റോഡിന്റെ ഇരുവശത്തും അണിനിരന്നിട്ടുള്ളത്.

തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, കൊട്ടിക്കലാശത്തിന് വിലക്കാണെങ്കിലും അതിനെ വെല്ലുന്ന തരത്തില്‍ ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയാണ് മുന്നണികള്‍ നാടിളക്കി മറിക്കുന്നത്.അതേസമയം, മുഖ്യമന്ത്രിക്ക് പ്രചാരണവേളയില്‍ ചാര്‍ത്തപ്പെട്ട ക്യാപ്‌ടന്‍ വിശേഷണം സി.പി.എമ്മിലും ഇടതുമുന്നണിയിലും അവസാന മണിക്കൂറുറില്‍ തീപിടിപ്പിക്കുന്ന ചര്‍ച്ചയ്ക്കും വഴിയൊരുക്കിയിട്ടുണ്ട്.തുടര്‍ഭരണം ഉറപ്പാക്കാനുള്ള തീവ്രശ്രമവുമായി ഇടതുമുന്നണിയും എങ്ങനെയും ഭരണം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും സര്‍വ്വ ആയുധങ്ങളുമായി കളം നിറഞ്ഞ് പൊരുതുകയാണ്. ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായി ഇക്കുറി കേരളത്തില്‍ നിര്‍ണായക ശക്തിയാകുമെന്ന് പ്രഖ്യാപിച്ച എന്‍.ഡി.എ ത്രികോണപ്പോരിന്റെ പ്രവചനാതീത നിലയിലേക്ക് പല മണ്ഡലങ്ങളെയും എത്തിച്ചിട്ടുണ്ട്‌.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog