അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂര്‍ ടൗൺ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താഴെചൊവ്വയില്‍ ഉഗ്ര സ്ഫോടകശേഷിയുള്ള ഗുണ്ടുകള്‍ പിടികൂടി. ബിജു, വ: 45/201 സാന്ത്വനം ഹൗസ്, താഴെചൊവ്വ എന്നയാളുടെ വീടിനു സമീപത്തു നിന്നും ഉൽസവങ്ങൾക്കും മറ്റും വെടിക്കെട്ടുകൾക്ക് ഉപയോഗിക്കുന്ന ഉഗ്ര സ്ഫോടകശേഷിയുള്ള 20 ഗുണ്ടു പടക്കങ്ങള്‍ ആണ് കണ്ണൂര്‍ ടൗണ്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ ഷൈജു സി ജി‌ യുടെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രതി സ്ഫോടക വസ്തുക്കള്‍ അനധികൃത വിൽപ്പനക്കായി കൊണ്ടു വച്ചതാണെന്ന് പോലീസ് പറഞ്ഞു. റെയിഡിനെത്തിയ പോലീസിനെ കണ്ട പ്രതി സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. എസ് ഐ സീതാറാം, എ എസ് ഐ റഷീദ്, ബാബു, എസ് സി പി ഓ ബിനീഷ്, സി പി ഓ സജീഷ്, ഗഫൂര്‍, തുടങ്ങിയവരും റെയിഡില്‍ പങ്കെടുത്തു. കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷനില്‍ ഇ എസ് ആക്ട് 4 പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha