മനസാക്ഷിയിൽ അവർ വേണ്ട..! “ബിജെപി വോട്ട് സി.ഒ.ടി. നസീറിന് തന്നെ’: തലശേരിയിൽ മനഃസാക്ഷി വോട്ട് തള്ളി വി. മുരളീധരൻഴിക്കോട്: തലശേരിയിൽ മനസാക്ഷി വോട്ടിന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത ബിജെപി കണ്ണൂർ ജില്ലാ നേതൃത്വത്തെ തള്ളി കേന്ദ്രമന്ത്രി വി. മുരളീധരൻ. ബിജെപി പിന്തുണ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി നസീറിന് തന്നെയെന്ന് മുരളീധരൻ പറഞ്ഞു.
സി.ഒ.ടി നസീറിന് പിന്തുണ നൽകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞതാണ് ശരിയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
തലശേരിയിൽ എൻഡിഎയ്ക്ക് സ്ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിലാണ് മനഃസാക്ഷി വോട്ട് ആഹ്വാനവുമായി ബിജെപി ജില്ലാ നേതൃത്വം രാവിലെ രംഗത്തെത്തിയത്. എൽഡിഎഫിനും യുഡിഎഫിനും ഒഴികെ ആർക്കും വോട്ട് ചെയ്യാമെന്നാണ് പറഞ്ഞത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു