വേനല്‍ കടുത്തു; കിണറുകള്‍ വറ്റി, രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് മലയോരം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 5 April 2021

വേനല്‍ കടുത്തു; കിണറുകള്‍ വറ്റി, രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് മലയോരം

കേളകം: വേനല്‍ കടുത്തതോടെ മലയോരത്തെ വിവിധ പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും വറ്റി കുടിവെള്ളത്തിനായി നെട്ടോട്ടമോടുകായാണ് പലരും. കേളകം പഞ്ചായത്തിലെ അടക്കാത്തോട്, പാറത്തോട്, പൊയ്യമല തുടങ്ങിയ പ്രദേശങ്ങളില്‍ ജലക്ഷാമം വീണ്ടും അതിരൂക്ഷമായി. പാറത്തോട് പ്രദേശത്ത് നിരവധി വീടുകളിലെ കിണറുകള്‍ വറ്റിയതോടെ ദൂരെ നിന്നും തല ചുമടായി കുടിവെള്ളം എത്തിക്കുകയാണ് വീട്ടുകാര്‍. എന്നാല്‍ ഈ വേനല്‍ തുടരുകയാണെങ്കില്‍ ഒരാഴ്ച കൊണ്ട് ഈ മേഖലയിലെ കുടിവെള്ളം പൂര്‍ണ്ണമായി വറ്റുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.ജല സ്രോതസ്സുകള്‍ വരണ്ട് ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ ഗ്രാമ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ കുടിവെള്ള വിതരണം വൈകുന്നതായും  പരാതിയുണ്ട്.വേനല്‍ ശക്തമായി ജലസ്രോതസ്സുകള്‍ വരണ്ടുണങ്ങുന്ന സാഹചര്യത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ജലവിതരണത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സത്വര നടപടി ഉണ്ടാവണമെന്നാണ് വരള്‍ച്ച ബാധിത മേഖലയിലെ ജനങ്ങളുടെ ആവശ്യം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog