ഷാജിയുടെ വീടുകളുടെ മൂല്യം തിട്ടപ്പെടുത്തണം’, പിഡബ്ല്യുഡിക്ക് അപേക്ഷ നല്‍കി വിജിലന്‍സ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 20 April 2021

ഷാജിയുടെ വീടുകളുടെ മൂല്യം തിട്ടപ്പെടുത്തണം’, പിഡബ്ല്യുഡിക്ക് അപേക്ഷ നല്‍കി വിജിലന്‍സ്


കോഴിക്കോട്: കെ എം ഷാജിയുടെ കണ്ണൂരെയും കോഴിക്കോട്ടെയും വീടുകള്‍ പരിശോധിച്ച്‌ മൂല്യം തിട്ടപ്പെടുത്തുന്നതിനായി വിജിലന്‍സ് പിഡബ്ല്യുഡിക്ക് അപേക്ഷ നല്‍കി. അന്വേഷണോദ്യോഗസ്ഥന്‍ വിജിലന്‍സ് ഡിവൈഎസ്പി ജോണ്‍സണാണ് അപേക്ഷ നല്‍കിയത്. രണ്ട് വീടുകളിലെയും ഉരുപ്പടികളുടെ മൂല്യം നിര്‍ണയിക്കാന്‍ സര്‍ക്കാരിന് കീഴിലെ വിദഗ്ദനെയും സമീപിക്കും. അതിനിടെ ഷാജിയുടെ രണ്ട് വീടുകളിലെയും റെയ്ഡില്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയ വസ്തുക്കള്‍ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ വിജിലന്‍സ് അപേക്ഷ നല്‍കി. വിട്ടു കിട്ടിയതിന് ശേഷം രേഖകളുടെ അടിസ്ഥാനത്തില്‍ ഷാജിയെയും ഭാര്യയെയും വീണ്ടും ചോദ്യം ചെയ്യാനാണ് വിജിലന്‍സ് തീരുമാനം 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog