കണിച്ചാർ പഞ്ചായത്തിൽ വ്യാപാര സ്ഥാപനങ്ങൾ വൈകിട്ട് 7 വരെ. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 20 April 2021

കണിച്ചാർ പഞ്ചായത്തിൽ വ്യാപാര സ്ഥാപനങ്ങൾ വൈകിട്ട് 7 വരെ.


കണിച്ചാർ : കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കണിച്ചാർ പഞ്ചായത്തിലെ ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം രാവിലെ 6 മുതൽ വൈകിട്ട് 7 വരെയായി നിജപ്പെടുത്തി. പഞ്ചായത്ത് ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ കണിച്ചാര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി മാത്രമാണ് നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ള മൂന്നു ജീവനക്കാര്‍ക്കും രണ്ട് ജനപ്രതിനിധികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.

അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ ആളുകൾ പുറത്തിറങ്ങാവുവെന്നും പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും ചെയ്യണമെന്നും അല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേളകം സി ഐ വിപിൻദാസ് അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog