ക​ള്ള​ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പ്രിയം; ക​വ​ർ​ന്ന​ത് നാ​ലു ല​ക്ഷ​ത്തിന്‍റെ മു​ത​ലു​ക​ൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത​ളി​പ്പ​റ​മ്പ്: പ​ട്ടാ​പ്പ​ക​ൽ ത​ളി​പ്പ​റ​മ്പി​ൽ വീ​ട് കു​ത്തി​ത്തുറ​ന്ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. കൂ​വേ​രി ച​പ്പാ​ര​പ്പ​ട​വി​ലെ ആ​ദി​ല അ​ബ്ദു​ള്‍ മ​ജീ​ദി(39)​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.
വീ​ടി​ന്‍റെ ര​ണ്ടാം​നി​ല​യു​ടെ വാ​തി​ല്‍ കു​ത്തി തു​റ​ന്ന് നാ​ലു​ല​ക്ഷം രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​യ​താ​യാ​ണ് പ​രാ​തി.
ര​ണ്ടാം​നി​ല​യി​ല്‍ സൂ​ക്ഷി​ച്ച ര​ണ്ട് അ​ല​മാ​ര​ക​ൾ, ക​ട്ടി​ല്‍, ഡൈ​നിം​ഗ് ടേ​ബി​ള്‍, ര​ണ്ട് സോ​ഫ​ക​ള്‍, ഗ്യാ​സ് സ്റ്റൗ, ​മ​റ്റ് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്.
ക​ഴി​ഞ്ഞ 28ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നു ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടി​ലു​ള്ള​വ​ര് വീ​ടു​പൂ​ട്ടി പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.
സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha