പോളിംഗ് 55% പിന്നിട്ടു; തളിപ്പറമ്ബില്‍ വ്യാപക ബൂത്തുപിടുത്തം, റീപോളിംഗ് വേണമെന്ന് യു.ഡി.എഫ്; മണ്ണാര്‍ക്കാട് കള്ളവോട്ട് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 6 April 2021

പോളിംഗ് 55% പിന്നിട്ടു; തളിപ്പറമ്ബില്‍ വ്യാപക ബൂത്തുപിടുത്തം, റീപോളിംഗ് വേണമെന്ന് യു.ഡി.എഫ്; മണ്ണാര്‍ക്കാട് കള്ളവോട്ട്

കണ്ണൂര്‍: സംസ്ഥാനത്ത് പോളിംഗ് 55 ശതമാനം പി്‌നിട്ടു. തിരുവനന്തപുരം (49.3%), കൊല്ലം (52.1%), പത്തനംതിട്ട (51.5%), ആലപ്പുഴ (53.7%), കോട്ടയം (53.5%), ഇടുക്കി (54.7%), എറണാകുളം (55%), തൃശൂര്‍ (55.7%), പാലക്കാട് (57.5%), മലപ്പുറം (51.6%), കോഴിക്കോട് (60.5%), വയനാട് (57.8%), കണ്ണൂര്‍ (53.5%), കാസര്‍ഗോഡ് (54%)

തളിപ്പറമ്ബ് മണ്ഡലത്തില്‍ റീ പോളിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ്. കള്ളവോട്ടിന് പോലീസ് ഒത്താശ ചെയ്യുന്നുവെന്നും യു.ഡി.എഫ് ബൂത്ത് ഏജന്റുമാരെ ആക്രമിക്കുന്നുവെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി അബ്ദുള്‍ റഹീദ് ആരോപിച്ചു. ബൂത്ത് പിടുത്തം വ്യാപകമാണെന്നും അദ്ദേഹം ആരോപിച്ചു.ഒന്നാം നമ്ബര്‍ ബൂത്തിലെ യു്.ഡി.എഫ് ഏജന്റിന് മര്‍ദ്ദനമേറ്റിരുന്നു. 110ാം നമ്ബര്‍ ബൂത്തില്‍ കള്ളവോട്ടിന് എത്തിയ ആളെ യു.ഡി.എഫ് സ്ഥനാര്‍ത്ഥി തന്നെ കണ്ടെത്തി തിരിച്ചയച്ചിരുന്നു. സംഘര്‍ഷം വര്‍ധിച്ചതോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഒന്നാം നമ്ബര്‍ ബൂത്തില്‍ പോളിംഗ് ഓഫീസര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

അതേസമയം, സംഘര്‍ഷമുണ്ടായത് യു.ഡി.എഫ് പ്രവര്‍ത്തകരാണെന്നു സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ആരോപിച്ചു.

മണ്ണാര്‍ക്കാട് അരയങ്ങോട് യൂണിറ്റി സ്‌കൂളിലെ 108ാം ബൂത്തിലാണ് കള്ളവോട്ട് നടന്നത്. കുരുവിള എന്നയാളുടെ വോട്ട് മറ്റാരോ ചെയ്തു. കൊച്ചിയില്‍ ആയിരുന്ന കുരുവിള വോട്ട് ചെയ്യാന്‍ മണ്ഡലത്തില്‍ എത്തിയപ്പോഴാണ് കള്ളവോട്ട് നടന്നത് ശ്രദ്ധയില്‍പെട്ടത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog