പിണറായിയുടേതു വിടവാങ്ങല്‍ പ്രസംഗം , പി.ആര്‍. വര്‍ക്കിന്‌ ചെലവഴിച്ചത്‌ 200 കോടി: മുല്ലപ്പള്ളി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 5 April 2021

പിണറായിയുടേതു വിടവാങ്ങല്‍ പ്രസംഗം , പി.ആര്‍. വര്‍ക്കിന്‌ ചെലവഴിച്ചത്‌ 200 കോടി: മുല്ലപ്പള്ളി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ 200 കോടി രൂപയാണ്‌ പി.ആര്‍. വര്‍ക്കിനു ചെലവഴിച്ചതെന്നും പിണറായിക്കു ക്യാപ്‌റ്റനെന്നു പേരിട്ടതു പി.ആര്‍. ടീമാണെന്നും കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.
"ധര്‍മ്മടത്തു മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണാര്‍ഥം നടന്ന കലാപരിപാടികള്‍ വന്‍ ധൂര്‍ത്താണ്‌. ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചാണ്‌ നടീനടന്മാരെ കൊണ്ടുവന്നത്‌.
മഞ്ചേശ്വരത്തു യു.ഡി.എഫിന്‌ എസ്‌.ഡി.പി.ഐ. പിന്തുണ വേണ്ട. അവിടെ ദുര്‍ബലനായ സ്‌ഥാനാര്‍ഥിയെയാണ്‌ എല്‍.ഡി.എഫ്‌. നിര്‍ത്തിയിരിക്കുന്നത്‌. ബി.ജെ.പിയെ ജയിപ്പിക്കാനാണ്‌ ഇത്‌. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്‍.ഡി.എഫുമായി സഹകരിക്കാന്‍ തയ്ായറാണെന്നും മഞ്ചേശ്വരത്തു യു.ഡി.എഫിനെ എല്‍.ഡി.എഫ്‌. പിന്തുണയ്‌ക്കണം.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം എല്ലാ അര്‍ഥത്തിലും വിടവാങ്ങല്‍ പ്രസംഗമായിരുന്നു. കോവിഡ്‌ മഹാമാരി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ആവര്‍ത്തന വിരസമായിരുന്നു മുഖ്യമന്ത്രിയുടെ കോവിഡ്‌ വാര്‍ത്താ സമ്മേളനം. ഇല്ലാത്ത പ്രതിച്‌ഛായ സൃഷ്‌ടിക്കാനാണ്‌ പിണറായി ശ്രമിക്കുന്നത്‌.
ക്യാപ്‌റ്റനെന്ന വിളി പിണറായി ആസ്വദിക്കുകയാണ്‌. പി. ജയരാജന്റെ പ്രസ്‌താവന നിസാരമല്ല. ഇ.പി. ജയരാജന്റെയും കോടിയേരി ബാലകൃഷ്‌ണന്റെയും പ്രസ്‌താവനകള്‍ പാര്‍ട്ടിയില്‍ വളര്‍ന്നുവരുന്ന വിഭാഗീയതയുടെ സൂചനയാണ്‌.
നുണകളുടെ ചക്രവര്‍ത്തിയാണ്‌ പിണറായി. ആര്‍.എസ്‌.എസിനെ നേരിടാന്‍ കോണ്‍ഗ്രസ്‌ എന്തു ചെയ്‌തന്ന പിണറായിയുടെ പരാമര്‍ശം കുറ്റബോധം കൊണ്ടാണ്‌.
ശബരിമല പ്രശ്‌നം മുഖ്യവിഷയമാക്കിയതു പ്രധാനമന്ത്രിയും പിണറായി വിജയനുമാണ്‌. 2019-ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലും നിയമം കൊണ്ടുവരുമെന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നു. വിശ്വാസികളെ വഞ്ചിക്കുകയാണു പ്രധാനമന്ത്രി. രണ്ടു പേരും ഒരേ സ്വഭാവക്കാരാണ്‌"-മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog