നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർവ്വകക്ഷി യോഗം നടത്തി രാഷ്ട്രീയ കക്ഷികൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പയ്യന്നൂർ പോലീസ് സ്റ്റേഷൻ ജനമൈത്രി ഹാളിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ സർവ്വകക്ഷി യോഗം നടന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുഗമമാക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളുടേയും സഹകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. പയ്യന്നൂർ പോലീസ് സബ്ബ് ഡിവിഷൻ പരിധിയിലെ ഇലക്ഷൻ സംബന്ധമായി രാഷ്ട്രീയ കക്ഷികൾ സ്വീകരിക്കേണ്ട കാര്യങ്ങളും, ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളും സർവ്വകക്ഷി യോഗം ചർച്ച ചെയ്തു. തിരഞ്ഞെടുപ്പിന് എഴുപത്തി രണ്ട് മണിക്കൂർ മുമ്പ് ബൈക്ക് റാലി ഒഴിവാക്കണം. ഈ നിയമം പാലിച്ചില്ലെങ്കിൽ സ്ഥാനാർത്ഥിയെ അയോഗ്യനായി പ്രഖ്യാപിക്കും. ഇലക്ഷൻ പ്രചരണത്തിൻ്റെ കൊട്ടിക്കലാശത്തിനും സർവ്വകക്ഷി യോഗം സമയം നിശ്ചയിച്ചു. വൈകീട്ട് മൂന്നു മുതൽ നാല് വരെ എൻ.ഡി.എയ്ക്കും, നാല് മുതൽ അഞ്ച് വരെ യു.ഡി.എഫിനും, അഞ്ച് മുതൽ ആറ് വരെ എൽ ഡി എഫിനുമാണ് സമയം നിശ്ചയിച്ചിട്ടുള്ളത്. പെരുമ്പ മുതൽ പഴയ ബസ് സ്റ്റാൻ്റ് വരെയാണ് പയ്യന്നൂരിൽ കൊട്ടിക്കലാശത്തിന് അനുമതി നൽകിയിട്ടുള്ളത്. പയ്യന്നൂർ ഡി വൈ എസ് പി എം.സുനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വ കക്ഷി യോഗത്തിൽ പയ്യന്നൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.സി പ്രമോദ്, പയ്യന്നൂർ സബ്ബ് ഡിവിഷൻ പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളെ പ്രതിനിധീകരിച്ച് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് സി. സത്യപാലൻ, പോത്തേര കൃഷ്ണൻ, ഡി.കെ ഗോപിനാഥ്, കെ.ജയരാജ്, രൂപേഷ് തൈവളപ്പിൽ തുടങ്ങിയവർ പങ്കെടുത്തു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha