കുട്ടിക്കാലത്ത് സഹോദരിക്കൊപ്പം ഹിറ്റ് താരം, ഫോട്ടോകള്‍ ശ്രദ്ധേയമാകുന്നു! - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

കുട്ടിക്കാലത്ത് സഹോദരിക്കൊപ്പം ഹിറ്റ് താരം, ഫോട്ടോകള്‍ ശ്രദ്ധേയമാകുന്നു!

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും കടന്ന് അന്യഭാഷകളില്‍ സജീവമായ കീര്‍ത്തി സുരേഷ് മഹാനടി എന്ന സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്‍കാരവും നേടി. ഒട്ടേറെ ഹിറ്റുകള്‍ കീര്‍ത്തി സുരേഷ് സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ കീര്‍ത്തി സുരേഷിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കീര്‍ത്തി സുരേഷ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സഹോദരി രേവതി സുരേഷ് കുമാറിന് ജന്മദിന ആശംസകള്‍ നേരുകയാണ് കീര്‍ത്തി സുരേഷ്.

നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മക്കളാണ് കീര്‍ത്തി സുരേഷും രേവതി സുരേഷും. ഇവരുടെയും കുട്ടിക്കാലത്തെ മനോഹരമായ ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. ഒട്ടേറെ പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.ചില ഫോട്ടോകളില്‍ കീര്‍ത്തി സുരേഷിനെയും രേവതി സുരേഷിനെയും തിരിച്ചറിയാനും പറ്റുന്നില്ല. കീര്‍ത്തി സുരേഷ് തന്നെയാണ് തന്റെയും സഹോദരിയുടെയും ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സഹോദരിയോടുള്ള സ്‍നേഹം അറിയിച്ച്‌ ജന്മദിന ആശംസകള്‍ നേരുകയാണ് കീര്‍ത്തി സുരേഷ്.

മോഹന്‍ലാലിന്റെ ബറോസ് എന്ന സിനിമയില്‍ രേവതി സുരേഷ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു.

മഹേഷ് ബാബു നായകനായ സര്‍ക്കാരു വാരി പാട്ട എന്ന സിനിമയിലാണ് കീര്‍ത്തി സുരേഷ് ഇപോള്‍ അഭിനയിക്കുന്നത്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog