ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച നാ​ലു സ്വ​ദേ​ശി​ക​ളെ കോ​ട​തി ശി​ക്ഷി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ദ​മ്മാം: ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ നാ​ലു സ്വ​ദേ​ശി​ക​ള്‍​ക്കെ​തി​രെ കോ​ട​തി​വി​ധി. ഒ​രു വ​ര്‍​ഷം ത​ട​വും പി​ഴ​യു​മാ​ണ് ശി​ക്ഷ. ജി​ദ്ദ​യി​ലെ ക്രി​മി​ന​ല്‍ കോ​ട​തി​യാ​ണ് ഒ​രു വ​ര്‍​ഷം നീ​ണ്ട നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്കൊ​ടു​വി​ല്‍ വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. ജി​ദ്ദ​യി​ലെ പെ​ട്രോ​ള്‍​പ​മ്ബി​ല്‍ പ​രി​ശോ​ധ​ന​യി​ലേ​ര്‍​പ്പെ​ട്ട ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ലം​ഗ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ചു​ത​ക​ര്‍​ത്തു.

വാ​ഹ​ന​ങ്ങ​ളു​ടെ കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ക്കാ​ന്‍ പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. പ്ര​വി​ശ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ നി​യോ​ഗി​ച്ച പ്ര​ത്യേ​ക സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.ക​ഴി​ഞ്ഞ റ​മ​ദാ​നി​ല്‍, പ​ഴ​യ മ​ക്ക റോ​ഡി​ലാ​ണ് സം​ഭ​വം. കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്താ​ന്‍, വാ​ഹ​നം ത​ക​ര്‍​ക്ക​ല്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി സം​ഘ​ത്തെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് കൈ​മാ​റു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha