കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേളകം: കണിച്ചാർ കാളികയം പുഴയ്ക്കരികിൽനിന്ന്‌ കളഞ്ഞുകിട്ടിയ രണ്ട് പവന്റെ സ്വർണമാല തിരിച്ചേൽപ്പിച്ച് കണിച്ചാർ സ്വദേശികളായ യുവാക്കൾ മാതൃകയായി.


കെ.വി.രാഹുൽ, ബി.അരുൺ, വി.ആർ.രഘു എന്നിവർക്കാണ് കഴിഞ്ഞദിവസം കാളികയം പുഴയിൽ കുളിക്കാൻ എത്തിയപ്പോൾ മാല കിട്ടിയത്. തുടർന്ന് കേളകം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. കേളകം എസ്.എച്ച്.ഒ. വിപിൻദാസ്, എസ്.ഐ. കൃഷ്ണൻ, എ.എസ്.ഐ. രാജീവൻ എന്നിവരുടെ സാന്നിധ്യത്തിൽ ഉടമസ്ഥനായ കാക്കയങ്ങാട് സ്വദേശി സുധീഷിന് മാല കൈമാറി

 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha