മോൺ.തോമസ് പഴേപറമ്പിൽ എക്സംപ്ലറി അവാർഡ് ബേബി മാത്യു മാസ്റ്റർക്ക് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 March 2021

മോൺ.തോമസ് പഴേപറമ്പിൽ എക്സംപ്ലറി അവാർഡ് ബേബി മാത്യു മാസ്റ്റർക്ക്

എടൂർ: തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി ഏർപ്പെടുത്തിയ മോൺ .തോമസ് പഴയപറമ്പിൽ മാത്യകാധ്യാപക പുരസ്കാരത്തിന് എടൂർ സെൻ്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീബേബി മാത്യു അർഹനായി. അധ്യാപന രംഗത്തും ഹെഡ്മാസ്റ്റർ എന്ന നിലയിലും നൽകിയ സ്തുത്യർഹമായ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.

27 വർഷം അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ ഗണിതാധ്യാപകനായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു. നാല് വർഷമായി എടൂർ ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി സേവനം ചെയ്യുന്ന ബേബി മാത്യു മാസ്റ്റർക്ക് കീഴിൽ സമാനതകളില്ലാത്ത വിജയകിരീടങ്ങളാണ് ഈ വിദ്യാലയം നേടിയത്. SSLC പരീക്ഷകളിൽ കഴിഞ്ഞ 3 വർഷങ്ങളിലും മലയോര മേഖലയിലെ ഏറ്റവും മികച്ച റിസൾട്ട് കൈവരിച്ചതിനൊപ്പം കലാ-കായിക -ശാസ്ത്ര കിരീടങ്ങളും ഇക്കാലയളവിൽ നിലനിർത്താൻ അദ്ദേഹം  ഉജ്ജ്വല നേതൃത്വമാണ് നൽകിയത്. ഉത്തമനായ കർഷകൻ എന്ന നിലയിലും സാമൂഹിക - ജീവകാരുണ്യ - മേഖലകളിലും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.

അവാർഡ് ജേതാവിനെ സ്കൂൾ  മാനേജ്മെൻ്റും , പി റ്റി എ യും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അനുമോദിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog