ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം അനുവദിക്കില്ല; മുടക്കോഴിമലയിൽ ബിജെപി സ്ഥാനാർത്ഥിയുടെ വാഹനം തടഞ്ഞു
കണ്ണൂരാൻ വാർത്ത
 കണ്ണൂരിൽ ബിജെപി പ്രവർത്തകർക്ക് എതിരായ അതിക്രമം തുടർന്ന് സിപിഎം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു മുഴക്കുന്നിലെ മുടക്കോഴി ഭാഗത്തേക്ക് പോയ ബിജെപി സ്ഥാനാർത്ഥിയുടെ വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞു. പേരാവൂർ മണ്ഡലം ബിജെപി സ്ഥാനാർത്ഥിയായ സ്മിത ജയമോഹന്റെ വാഹനമാണ് തടഞ്ഞത്.സിപിഎം ശക്തികേന്ദ്രമായ മുടക്കോഴി മേഖലയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബിജെപി സ്ഥാനാർത്ഥിയുടെ പ്രചാരണ വാഹനം തടഞ്ഞത്. ബിജെപിയുടെ പ്രചാരണം അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയ സിപിഎമ്മുകാർ റോഡിൽ കല്ലുകൾ നിരത്തി ഗതാഗതം തടസപ്പെടുത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരോട് സിപിഎം പ്രവർത്തകർ തട്ടിക്കയറി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയും കൂട്ടുപ്രതികളും ഒളിവിൽ കഴിഞ്ഞ സ്ഥലമാണ് മുടക്കോഴിമല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത