നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്നണികളോട് ചോദ്യങ്ങള്‍ ഉന്നയിച്ച് ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ ബോര്‍ഡ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 27 March 2021

നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്നണികളോട് ചോദ്യങ്ങള്‍ ഉന്നയിച്ച് ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ ബോര്‍ഡ്

കൊട്ടിയൂര്‍:നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്നണികളോട് ചോദ്യങ്ങള്‍ ഉന്നയിച്ചുള്ള ബോര്‍ഡ് സ്ഥാപിച്ച് ചേംബര്‍ ഓഫ് കൊട്ടിയൂര്‍.നീണ്ടുനോക്കി ടൗണിലാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളോട് ചോദ്യങ്ങള്‍ ഉന്നയിച്ച് ബോര്‍ഡ് സ്ഥാപിച്ചത്.ബഫര്‍ സോണ്‍ സീറോ ഡിഗ്രിയില്‍ നിലനിര്‍ത്തുവാന്‍ സാധിക്കുമോ,അതിനുള്ള ഉറപ്പ് നല്‍കുവാന്‍ കഴിയുമോ,താഴെ പാല്‍ചുരം 44ാം മൈല്‍ റോഡ് യഥാര്‍ഥ്യമാക്കുവാന്‍ സാധിക്കുമോ, കൊട്ടിയൂരിനെ ഒരു ടൂറിസം മേഖലയായി ഉയര്‍ത്തി കൊണ്ടുവരാന്‍ സാധിക്കുമോ,കൊട്ടിയൂര്‍ തീ വെയ്പ്പ് കേസും, മോഷണ കേസുകളും ശക്തമായി പുനരന്വേഷണം നടത്തിതെളിയിക്കുവാന്‍ സാധിക്കുമോ തുടങ്ങി വിവിധ ചോദ്യങ്ങളാണ് ബോര്‍ഡില്‍ ഉന്നയിച്ചിരിക്കുന്നത്.ചേംബര്‍ ഓഫ് കൊട്ടിയൂര്‍ പ്രസിഡന്റ് സി.കെ വിനോദ് ,സെക്രട്ടറി ഷിന്റോ ,സരസന്‍, ശ്രീശന്‍, ടി.പി ഷാജി ,എം.എ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog