സാറയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തുകൊന്നു കളഞ്ഞത് ഒരു പൊലീസ് ഓഫീസര്‍; മൂന്നാം ലോക രാജ്യങ്ങളെ നാണിപ്പിക്കുന്ന വിധം ഒരു ബ്രിട്ടീഷ് കഥ; രാത്രി സ്ത്രീകള്‍ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത നാടായി യു കെ മാറിയോ ? - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

സാറയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തുകൊന്നു കളഞ്ഞത് ഒരു പൊലീസ് ഓഫീസര്‍; മൂന്നാം ലോക രാജ്യങ്ങളെ നാണിപ്പിക്കുന്ന വിധം ഒരു ബ്രിട്ടീഷ് കഥ; രാത്രി സ്ത്രീകള്‍ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത നാടായി യു കെ മാറിയോ ?

വികസിത രാജ്യങ്ങളില്‍ സ്ത്രീ സുരക്ഷിതയാണെന്ന സങ്കല്പം തകര്‍ക്കുന്ന മറ്റൊരു സംഭവം കൂടി. സ്ത്രീ സമത്വത്തിന് പേരുകേട്ട യു കെ യില്‍ നിന്നാണ് ഈ വാര്‍ത്ത വരുന്നത്. കഴിഞ്ഞദിവസം ദുരൂഹമായ സഹചര്യത്തില്‍ കാണാതായ സാറാ എവെറാര്‍ഡ് എന്ന യുവതിയുടെ കഥ വാര്‍ത്തയായിരുന്നല്ലോ.കെന്റിലെ ഒരു കുറ്റിക്കാട്ടില്‍ നിന്നും കിട്ടിയ മൃതദേഹം സാറയുടേതാണെന്നും തെളിഞ്ഞിരുന്നു. പിന്നീടാണ് ഇതുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥനേയും അയാളെ സഹായിച്ചു എന്ന കുറ്റത്തിന് ഒരു സ്ത്രീയേയും അറാസ്റ്റ് ചെയ്തതായി വാര്‍ത്തകള്‍ വന്നത്.ഈ കേസിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെക്കന്‍ ലണ്ടനിലെ ഒരു സുഹൃത്തിന്റെ ഫ്ളാറ്റില്‍ നിന്നും ഇറങ്ങി നടന്നു പോവുകയായിരുന്ന 32 കാരിയായ ഈ മാര്‍ക്കറ്റിങ് എക്സിക്യുട്ടീവിനെ പൊലീസ് ഉദ്യോഗസ്ഥനായ വെയ്ന്‍ കോസെന്‍സ് തട്ടിക്കൊണ്ടുപോവുകയും ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്. വി ഐ പി കളുടെ സുരക്ഷ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലാണ് ഇയാള്‍ ജോലിചെയ്യുന്നത്. ഇന്ന് ഇയാളെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.

സാറയെ അവസാനമായി കാണുന്നത് പോയ്ണ്ടേഴ്സ് റോഡും കാവെന്‍ഡിഷ് റോഡും സംഗമിക്കുന്ന ജംഗ്ഷനിലാണ്. ഇവിടെയുള്ള ഒരു ഡോര്‍ബെല്‍ കാമറയില്‍ രാത്രി 9:30 നാണ് ഇവരുടെ ചിത്രം പതിഞ്ഞിരിക്കുന്നത്. ഈ യാത്രയില്‍ ഇവര്‍ തന്റെ പുരുഷസുഹൃത്ത് ജോഷ് ലോത്തിനെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. അതിനു ശേഷമാണ് ദുരൂഹമായ സാഹചര്യത്തില്‍ ഇവരെ കാണാതാവുന്നത്.ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് സുഹൃത്തുക്കളുംബന്ധുക്കളും സാറയെ കാണാനില്ലെന്ന പരാതി നല്‍കുന്നത്.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കെന്റിലെ ആഷ്ഫോര്‍ഡിലുള്ള ഒരു കുറ്റിക്കാട്ടില്‍ നിന്നും സാറയുടെ മൃതദേഹം കണ്ടുകുട്ടുന്നത്. തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥനായ കോസെന്‍സ് അറസ്റ്റിലാകുന്നത്. 2018-ലായിരുന്നു ഇയാള്‍ പൊലീസില്‍ ചേരുന്നത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഈ 42 കാരന്‍ അതിനു മുന്‍പ് കെന്റില്‍ ടെറിട്ടോറിയല്‍ ആര്‍മിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കവേ ചുമരില്‍ തല്ല തല്ലിയുടച്ച ഇയാളെ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വികസിത രാജ്യങ്ങളെ കുറിച്ച്‌, പ്രത്യേകിച്ച്‌ ബ്രിട്ടനെ കുറിച്ച്‌ ലോക ജനതയുടെ മനസ്സില്‍ ഉണ്ടായിരുന്ന പ്രതിച്ഛായ തന്നെ തകര്‍ക്കുന്ന ഒരു സംഭവമായി മാറിയിരിക്കുകയാണ്. രാത്രി 9:30 നാണ് ഇത് നടക്കുന്നത്. അതായത്, സമയം ഏറെ വൈകിയിട്ടില്ലെന്നര്‍ത്ഥം. സംഭവം നടക്കുന്നത് നഗരമദ്ധ്യത്തിലും. ഇവിടെ പോലും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സധിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യമാണ് ഇന്ന് ബ്രിട്ടനെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ നാണം കെടുത്തുന്നത്. ഏതായാലും, ഈ സംഭവത്തോടെ സര്‍ക്കാരും പൊലീസുമൊക്കെ ചൂടുപിടിച്ചിട്ടുണ്ട്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog