സ്വീകരണ കേന്ദ്രങ്ങളെ ഉത്സവപ്പറമ്പുകളാക്കി എൽ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇടതുപക്ഷസ്ഥാനാർഥിയുടെ പര്യടനത്തിൽ മുത്തുക്കുടകളുടേയും, ചെണ്ട വാദ്യങ്ങളുടേയും, മുദ്രാവാക്യങ്ങളുടേയും അകമ്പടിയോടെയാണ് ഓരോ കേന്ദ്രത്തിലും പ്രവർത്തകർ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. 
ഇടതുപക്ഷത്തിൻ്റെ ഉരുക്കു കോട്ടയിൽ ഒരിക്കൽ കൂടി ചുവന്ന കൊടി പാറിക്കാൻ പ്രചരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തുകയാണ് എൽ.ഡി.എഫ്. സി പി ഐ എമ്മിൻ്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി. ഐ മധുസൂദനനാണ് ഇത്തവണ എൽ ഡി എഫ് സ്ഥാനാർത്ഥി. യു ഡി എഫും ബി ജെ പിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പ് തന്നെ എൽ ഡി എഫ് ഇലക്ഷൻ പ്രചരണങ്ങൾ ആരംഭിച്ചിരുന്നു. മണ്ഡലത്തിൽ എക്കാലവും ആധിപത്യം പുലർത്തുന്നുവെങ്കിലും വോട്ടിങ് ശതമാനത്തിലെ കുറവും, ബി ജെ പി യുടെ വളർച്ചയും മുന്നണിക്ക് ഭീഷണിയായി വരുന്നുണ്ട്. ജനസമ്മതനും, കമ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്തുറ്റ മുഖവുമായ ടി ഐ മധുസൂദന് മണ്ഡലത്തിൽ ജയത്തിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കാനാകാത്ത സ്ഥിതിയാണ്. ഇടതു പക്ഷത്തിൻ്റെ ശക്തി കേന്ദ്രമായതിനാൽ വിജയത്തിലുപരി വോട്ട് ശതമാനം ഉയർത്താനും സ്ഥാനാർത്ഥി ബാധ്യസ്ഥനണ്. രാവിലെ കണിയേരിയിൽ നിന്നുമാരംഭിച്ച പര്യടനം വിവിധയിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മണിയറ ഈസ്റ്റിൽ സമാപിച്ചു. പ്രചരണ പരിപാടികളുടെ ഭാഗമായി ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ബൈക്ക് റാലിയും നടന്നു. കുന്നരുവിൽ നിന്നാരംഭിച്ച റാലി പയ്യന്നൂരിലൂടെ സഞ്ചരിച്ച് കരിവെള്ളൂരിൽ സമാപിച്ചു. ഭരണ തുടർച്ചയിൽ നിന്നും എൽ ഡി എഫിനെ മാറ്റി നിർത്താൻ സംസ്ഥാനത്ത് കോൺഗ്രസ് ലീഗ്, ബി ജെ പി സഖ്യം പ്രവർത്തിക്കുന്നുണ്ടെന്നാണ് എൽ ഡി എഫ് ആരോപണം. തലശ്ശേരിയിൽ ബി ജെ പി ജില്ലാ പ്രസിഡൻ്റിൻ്റെ നാമ നിർദ്ദേശ പത്രിക തള്ളിയതും, അവിടുത്തെ ഡമ്മി സ്ഥാനാർത്ഥിയുടെ അഭാവവും ഈ അവിശുദ്ധ കൂട്ടുകെട്ടിന് ഉദാഹരണമാണെന്നും എൽ ഡി എഫ് ആരോപണമുണ്ട്. സംസ്ഥാന സർക്കാറിൻ്റെ നിലപാടുകളും, സ്വർണക്കള്ളക്കടത്ത്, പി.എസ്.സി വിവാദം, ബന്ധു നിയമനം, ശബരി മല തുടങ്ങിയ വിഷയങ്ങൾ മുന്നണിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha