ലോക ക്ഷയരോഗ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നടന്നു
കണ്ണൂരാൻ വാർത്ത

ലോക ക്ഷയരോഗ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നടന്നു. കണ്ണൂർ ഐ.എം.എ ഹാളിൽ നടക്കും. ദിനാചരണം ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ.നാരായണ നായ്ക് ഉദ്ഘാടനം ചെയ്യു. സമയമായ് ഇനി വൈകരുത് എന്നതാണ് ഈ വർഷത്തെ സന്ദേശം. ബുധനാഴ്ച രാവിലെ 11ന് ഐ.എം.എ ഹാളിൽ ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ.കെ.നാരായണ നായ്ക് ഉദ്ഘാടനം ചെയ്യും. ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജർ ഡോ.പി.കെ അനിൽകുമാർ ക്ഷയരോഗദിന സന്ദേശം നൽകും. ഡോ.എം.പ്രീത, ഡോ.ബി. സന്തോഷ് എന്നിവർ ചടങ്ങിൽ അവാർഡ് വിതരണം നിർവ്വഹിക്കും. ദിനാചരണത്തിൻ്റെ ഭാഗമായി ഡോ.രച്ന ദിൽനാഥ് ബോധവൽക്കരണ ക്ലാസ്സെടുക്കും. ജില്ലയിൽ ക്ഷയരോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ 918 പേരാണ് ചികിത്സയിലുള്ളത്. ജില്ലാ ടിബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ.ജി. അശ്വിൻ, ഡോ.എം.കെ.ഷാജ്, ഉദ്യോഗസ്ഥരായ ഹംസ ഇസ് മാലി, എം.കെ. ഉമേഷ്, കെ. ശ്രീശൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത